World
പാക്കിസ്ഥാനിലെ സൈനിക കേന്ദ്രത്തിന് നേർക്ക് ഭീകരാക്രമണം; 15 പേർ കൊല്ലപ്പെട്ടു, 30 പേർക്ക് പരുക്ക്

പാക്കിസ്ഥാനിലെ സൈനിക കേന്ദ്രത്തിൽ ഭീകരാക്രമണം. 15 പേർ ആക്രമണത്തിൽ കൊല്ലപ്പെട്ടു. 30 പേർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. വടക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിലെ സൈനിക കേന്ദ്രത്തിലാണ് ഭീകരാക്രമണം നടന്നത്.
കൊല്ലപ്പെട്ടവരിൽ ആറ് പേർ ഭീകരരാണ്. സ്‌ഫോടക വസ്തുക്കൾ നിറച്ച വാഹനങ്ങൾ സൈനിക ക്യാമ്പിലേക്ക് ഇടിച്ചുകയറ്റിയാണ് ചാവേറാക്രമണം നടന്നത്. സ്‌ഫോടനത്തിന്റെ ആഘാതത്തിൽ സമീപത്തെ പള്ളി തകർന്നും നിരവധി പേർ മരിച്ചു.
പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ആക്രമണത്തിന്റെ ഉത്തരവാദിത്തം പാക് താലിബാൻ ഏറ്റെടുത്തു.