Movies
പ്രശസ്ത പിന്നണി ഗായിക കൽപ്പന രാഘവേന്ദ്രൻ ഉറക്ക ഗുളിക കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു; ഗുരുതരാവസ്ഥയിൽ

പ്രശസ്ത പിന്നണി ഗായിക കൽപ്പന രാഘവേന്ദ്രൻ ആത്മഹത്യക്ക് ശ്രമിച്ചു. നിസാംപേട്ടിലെ വസതിയിൽ വെച്ച് ഉറക്ക ഗുളിക കഴിച്ചാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. രണ്ട് ദിവസമായിട്ടും വീടിന്റെ വാതിൽ തുറക്കാത്തിതനെ തുടർന്ന് സെക്യൂരിറ്റി മറ്റുള്ളവരെ വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ പോലീസ് എത്തി വീട് തുറന്ന് നോക്കിയപ്പോഴാണ് അബോധാവസ്ഥയിൽ കണ്ടത്
ഉടനെ ഇവരെ ആശുപത്രിയിലെത്തിച്ചു. സംഭവസമയത്ത് കൽപ്പനയുടെ ഭർത്താവ് ചെന്നൈയിലായിരുന്നു. വെന്റിലേറ്റർ സഹായത്തിലാണ് ജീവൻ നിലനിർത്തുന്നതെന്നാണ് വിവരം. ഗായകൻ ടിഎസ് രാഘവേന്ദ്രയുടെ മകളാണ് കൽപ്പന. നിരവധി സംഗീത റിയാലിറ്റി ഷോകളിലും പങ്കെടുത്തിട്ടുണ്ട്.
അഞ്ചാം വയസ് മുതൽ പിന്നണി ഗാനരംഗത്ത് എത്തിയതാണ് കൽപ്പന. തമിഴിലും തെലുങ്കിലുമായി നിരവധി പാട്ടുകളാണ് അവർ പാടിയിട്ടുള്ളത്.