Kerala

ഷഹബാസിന്റെ കൊലപാതകം: പ്രതി നഞ്ചക്ക് ഉപയോഗിക്കാൻ പഠിച്ചത് യൂട്യൂബ് നോക്കി

താമരശ്ശേരിയിലെ പത്താം ക്ലാസ് വിദ്യാർഥി ഷഹബാസ് കൊല്ലപ്പെട്ട കേസിൽ സോഷ്യൽ മീഡിയ കേന്ദ്രീകരിച്ചുള്ള അന്വേഷണം പോലീസ് ഊർജിതമാക്കി. സൈബർ സെല്ലിന്റെ സഹായത്തോടെ ഷഹബാസിന്റെ മൊബൈൽ ഫോൺ പരിശോധന തുടരുകയാണ്. പ്രതികളുടെ ഫോണും പോലീസ് പരിശോധിച്ചിരുന്നു. പ്രതി നഞ്ചക്ക് ഉപയോഗിക്കാൻ പഠിച്ചത് യൂട്യൂബ് നോക്കിയാണെന്ന് പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു.

ഫോണിന്റെ സെർച്ച് ഹിസ്റ്ററിയിൽ ഇതിന്റെ തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്. കൊലപാതകത്തിന് ഉപയോഗിച്ച നഞ്ചക്ക് അറസ്റ്റിലായ വിദ്യാർഥിയുടെ സഹോദരന്റേതാണ്. ഈ കുട്ടി കരാട്ടെ പരിശീലനത്തിന് ഉപയോഗിക്കുന്നതാണ് നഞ്ചക്ക്. ഇതുപയോഗിച്ചുള്ള മർദനമാണ് ഷഹബാസിന്റെ തലയോട്ടി പൊട്ടാനും മരണത്തിലേക്ക് കാരണമായതും

ഷഹബാസിനെ നേരിട്ട് കണ്ടാൽ കൊല്ലുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തിയിരുന്നു. 62 പേരടങ്ങുന്ന ഇൻസ്റ്റഗ്രാം ഗ്രൂപ്പിലാണ് കൊലവിളിയും ഭീഷണിയുമുണ്ടായത്.

Related Articles

Back to top button
error: Content is protected !!