Kerala
കെഎസ്ആർടിസി ബസിന് സൈഡ് കൊടുക്കുന്നതിനിടെ സ്‌കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞു; യുവാവ് മരിച്ചു

[ad_1]
കോഴിക്കോട് പുല്ലൂരാംപാറ-തിരുവമ്പാടി റോഡിൽ തുമ്പച്ചാലിൽ സ്‌കൂട്ടർ താഴ്ചയിലേക്ക് വീണ് യുവാവ് മരിച്ചു. തോട്ടുമുഴി ഓണാട്ട് റോയിയാണ്(45) മരിച്ചത്. കഴിഞ്ഞ ദിവസമാണ് കെഎസ്ആർടിസി ബസിന് സൈഡ് കൊടുക്കുന്നതിനിടെ സ്‌കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞത്
പരുക്കേറ്റ റോയിയെയും ഭാര്യ ഷൈനിയെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഗുരുതരമായി പരുക്കേറ്റ റോയി ഇന്ന് പുലർച്ചെയാണ് മരിച്ചത്. വേണ്ടത്ര വീതിയില്ലാത്ത റോഡായതിനാൽ ഈ ഭാഗത്ത് അപകടം പതിവാണ്.
[ad_2]