വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്: അഡ്വ. ഉവൈസ് ഖാൻ അഫാന്റെ വക്കാലത്ത് ഒഴിഞ്ഞു

വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസ് പ്രതി അഫാന്റെ വക്കാലത്ത് ഒഴിഞ്ഞ് അഡ്വ. കെ ഉവൈസ് ഖാൻ. ആര്യനാട് ബ്ലോക്ക് പ്രസിഡന്റായ ഉവൈസ് ഖാൻ കേസ് ഏറ്റെടുത്തതിനെതിരെ കെപിസിസിക്ക് പരാതി ലഭിച്ചിരുന്നു. ഇത് കോൺഗ്രസിന് അവമതിപ്പുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് കെപിസിസി പ്രസിഡന്റിന് പരാതി നൽകിയത്.
കേസിൽ ഹാജരാകുന്നതിൽ നിന്ന് ഉവൈസിനെ വിലക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസാണ് പരാതി നൽകിയത്. അതേസമയം അഫാൻ ഇന്ന് രാവിലെ പാങ്ങോട് പോലീസ് സ്‌റ്റേഷനിലെ ശുചിമുറിയിൽ തല കറങ്ങി വീണിരുന്നു. രക്തസമ്മർദത്തിലെ വ്യതിയാനാണ് തലകറക്കത്തിന് കാരണമായത്. അഫാനെ കല്ലറ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി
ഇന്ന് അഫാനുമായി തെളിവെടുപ്പ് നടത്താനിരിക്കെയാണ് പ്രതിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. സൽമാബീവിയുടെ വീട്ടിലും ആഭരണം വിറ്റ ധനകാര്യ സ്ഥാപനത്തിലും ആയുധം വാങ്ങിയ കടയിലുമടക്കം എത്തിച്ച് തെളിവെടുപ്പ് നടത്താനായിരുന്നു നീക്കം.