Kerala

സിപിഎം വനിതകൾക്ക് പരിഗണന നൽകുന്ന പാർട്ടി; ഭാവിയിൽ വനിതാ മുഖ്യമന്ത്രി വരും: കെകെ ശൈലജ

ഭാവിയിൽ കേരളത്തിന് വനിതാ മുഖ്യമന്ത്രി വരുമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജ ടീച്ചർ. വനിതകൾ മുഖ്യമന്ത്രി ആകുന്നതിന് സിപിഎം എതിരല്ല. എന്നും വനിതകൾക്ക് പരിഗണന നൽകുന്ന പാർട്ടിയാണ് സിപിഎം എന്നും ശൈലജ ടീച്ചർ പറഞ്ഞു.

സ്ത്രീ പ്രാതിനിധ്യം എല്ലാ മേഖലയിലും വർധിക്കണം. സ്ത്രീകൾ ലോകത്ത് 50 ശതമാനമുണ്ട്. വനിതകൾ കൂടുതൽ വളർന്നുവരുന്നുണ്ട്. പാർട്ടിയിൽ വനിതാ പ്രാതിനിധ്യം വർധിച്ചു വരികയാണ്. ബ്രാഞ്ച് സെക്രട്ടറി മുതൽ ഏരിയ സെക്രട്ടറി വരെ വനിതകൾ ആയി. ഇനി ജില്ലാ സെക്രട്ടറിയായും വനിതകൾ വരുമെന്നും ശൈലജ ടീച്ചർ പറഞ്ഞു

പാർട്ടിയിൽ വനിതകൾക്ക് കൂടുതൽ അവസരം നൽകുമെന്ന് എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണനും പ്രതികരിച്ചു. ഭാവിയിൽ ജില്ലാ സെക്രട്ടറിമാരായും വനിതകൾ വരുമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button
error: Content is protected !!