കാണാചരട്: ഭാഗം 36
[ad_1]
രചന: അഫ്ന
നൈറ്റ് എല്ലാവരും പോകാൻ വെയിറ്റ് ചെയ്തിരിക്കുവാണ് മുക്ത, ഇപ്പൊ ആദി വന്നത് കൊണ്ടു ഫിനാൻസ് നോക്കേണ്ടി വന്നില്ല,തന്റെതായ വർക്കുകൾ മാത്രം ചെയ്താൽ മതി. ഡോർ knock ചെയ്യുന്നത് കേട്ട് തല ഉയർത്തി അങ്ങോട്ട് നോക്കി. അത് ആദിയായിരുന്നു.അവനെ കണ്ടതും അവളുടെ കണ്ണുകൾ താനെ വിടർന്നു. ഉള്ളിൽ അറിയാതെ ഒരു ചിരി തെളിഞ്ഞു, പക്ഷെ അത് പുറത്തു കാണിക്കാതെ ഗൗരവത്തിൽ ചെയറിൽ ചാരി അവനെ നോക്കി. അവന്റെ മുഖത്തു എന്നത്തേയും പോലെ വിടർന്ന പുഞ്ചിരി മാത്രമാണ്, മുക്തയുടെ എനർജിയും ആ ചിരി തന്നെയാണ്.അവൾ തലയൊന്നു കുടഞ്ഞു….
“ഇയാളുടെ ഇന്നത്തെ ഡ്യൂട്ടി കഴിഞ്ഞില്ലേ “പെൻ കയ്യിൽ പിടിച്ചു തിരിച്ചു കൊണ്ടു ചോദിച്ചു. “മ്മ് കഴിഞ്ഞു “അതെ ഉത്സാഹത്തോടെ തന്നെ അവൾക്ക് മറുപടി കിട്ടി. “എന്നാ ഇനി പോകാൻ നോക്ക് ” “മ്മ് ” മുക്ത പറഞ്ഞതും അപ്പോൾ തന്നെ ആദി തലയാട്ടി കൊണ്ടു അവിടുന്ന് ഇറങ്ങി. അവൾക്ക് അത്ഭുതം തോന്നി. ആദിയുടെ പ്രകൃതം അങ്ങനെ അല്ലല്ലോ,പക്ഷെ ഇപ്പൊ എന്താ പറ്റിയെ ഉള്ളിൽ ഓരോന്ന് ആലോചിചിരിക്കുമ്പോയാണ് അടുത്ത അവതാരം…..ദീക്ഷിത്.
“റിപ്പോർട് ഞാൻ മെയിലയച്ചിട്ടുണ്ട്, ഒന്ന് ക്രോസ് ചെയ്യാൻ കൂടെ ഉണ്ടാവൂ” “Good, ഞാൻ നോക്കിക്കോളാം. ദീക്ഷിത് ഇനി പൊക്കോ ” “Okay “അവനും ഒന്ന് പുഞ്ചിരിച്ചു നടന്നു. അവൾ തന്റെ ലാപ്ടോപ് ബാഗിൽ വെച്ചു ഫോണും എടുത്തു ഓഫീസിൽ നിന്നിറങ്ങി….. ലൈറ്റ്സ് എല്ലാം ഓഫ് ചെയ്തു എന്നത്തേയും പോലെ കീ സെക്യൂരിറ്റിയേ ഏൽപ്പിച്ചു പുറത്തേക്ക് നടന്നു മുകളിൽ നിന്ന് താഴെക്ക് ഒന്ന് നോക്കി. പ്രതീക്ഷിച്ച പോലെ ആദി പുറത്തു വാച്ചിലേക്കും നോക്കി പോക്കറ്റിൽ കയ്യ് ഇട്ടു ഗേറ്റിൽ ചാരി നിൽപ്പുണ്ട്.പക്ഷെ അവളെ ഭായപെടുത്തിയത് തനിക്കു മുൻപിൽ ഇറങ്ങി പോകുന്ന ദീക്ഷിതിനെ ആയിരുന്നു. അവന്റെ നോട്ടം ആദിയിൽ ആണെന്ന് മനസ്സിലായി….
ദീക്ഷിത് ഫോൺ പോക്കറ്റിലിട്ട് താഴെക്കിറങ്ങി, ആദിയുടെ കണ്ണും അവനിൽ ചെന്നു നിന്നു. ഇരുവരിലും പുച്ഛമായിരുന്നു. ദീക്ഷിത് തന്റെ താറിൽ കയറി ഡോർ വലിച്ചടച്ചു……. അവനെ നോക്കാതെ ആ വാഹനം കോമ്പോണ്ട് വിട്ടു ചീറി പാഞ്ഞു.അത് കണ്ടു മുക്ത ഒന്ന് കണ്ണടച്ച് നെടുവീർപ്പിട്ട് താഴെക്കിറങ്ങി. അവളെ കണ്ടു ആദി കൈ കാണിച്ചു അങ്ങോട്ട് നടന്നു.. “മ്മ് എന്താ “അവനെ നോക്കാതെ മുന്നോട്ട് നടന്നു. “ഡ്യൂട്ടി ടൈം ഒക്കെ കഴിഞ്ഞു, ഇപ്പൊ ഞാൻ ആദിയും നീ എന്റെ വാമിയും “അവൻ പറയുന്നത് കേട്ട് മുക്ത നിന്നു കൊണ്ടു അവനേ തുറിച്ചൊന്ന് നോക്കി.ആ നോട്ടം കണ്ടു ആദി ഒന്നിളിച്ചു.
“ഏത് വാമി, ഞാൻ ആയുക്തയാണ്… ഇതൊന്നും അറിയാതെ ആണോ വന്നേ 🤨”നടത്തം വീണ്ടും തുടർന്നു. “അത് ബാക്കിയുള്ളവർക്ക്, എനിക്ക് എന്റെ മാത്രം വാമി🤗…..”പോക്കറ്റിൽ കയ്യിട്ടു അവൾക്ക് നേരെ തല ചെരിച്ചു കൊണ്ടു പറഞ്ഞു. “ഈ കുഴിയിൽ അറിഞ്ഞു കൊണ്ടു ചാടിയതാണോ? അതോ അറിയാതെയോ??” “അതിന് ഇതൊരു കുഴിയാണെന്ന് എനിക്ക് തോന്നിയിട്ടില്ല,” “ആ പഴയ വാമിയിലേക്ക് ഒരു തിരിച്ചു വരവ് പ്രതീക്ഷിച്ചു ആദി ഇവിടെ നിൽക്കേണ്ട,…എല്ലാം ഞാൻ അവിടെ ഉപേക്ഷിച്ചു വന്നതാണ്.ഇനി ഇങ്ങനെ ജീവിക്കാനാണ് ആഗ്രഹിക്കുന്നത്, അതിലേക്ക് ആരും വേണ്ട ” അവർ നടന്നു റോഡിലെത്തിയിരുന്നു.
നീണ്ടു കിടക്കുന്ന പാതയിലേക്ക് കണ്ണും നട്ടിരുന്നു. അപ്പോയോ അവന്റെ കൈകൾ അവളുടെ വിരലുകളിൽ കോർത്തുന്നു, അറിഞ്ഞിട്ടും എന്തോ വിലക്കാൻ തോന്നിയില്ല…. തനിക്ക് അത്രമേൽ പ്രിയപ്പെട്ട കര സ്പർശമായിരുന്നു, ഒറ്റപ്പെടലിൽ എപ്പോഴും ആഗ്രഹിച്ചിരുന്നു ഈ സാന്നിധ്യം, പക്ഷെ അടുത്ത് വരുമ്പോൾ അകറ്റുന്നതും ഈ ഞാൻ തന്നെ. “തനിച്ചാണോ വന്നേ “നിശബ്ദത ഭേദിച്ചു കൊണ്ടു അവൾ ചോദിച്ചു. “മ്മ്,” “കാലൊക്കെ ശരിയായോ, ഇപ്പൊ ബുദ്ധിമുട്ടൊന്നും ഇല്ലല്ലോ ” ആശങ്കയോടെ നോക്കുന്നവളെ അവൻ ആരാധനയോടെ നോക്കി ഇല്ലെന്ന് തലയാട്ടി. “താമസമൊക്കെ എവിടെയാ “
“ഇവിടെ അടുത്ത് ഫ്ലാറ്റ് വാങ്ങി, അതാവുമ്പോൾ നടക്കാനുള്ള ദൂരമെ കാണു, നീ പോരുന്നോ അങ്ങോട്ട് “ആദി അവളുടെ മുഖത്തേക്ക് ഉറ്റു നോക്കി. “ഇന്നില്ല, പിന്നൊരിക്കലാവാം…. എന്ത് ആവിശ്യം ഉണ്ടെങ്കിലും എന്നോട് പറയണം.. എനിക്ക് ചെയ്തു തന്നതൊന്നും മറന്നിട്ടില്ല, അതിന്റെ പ്രതുപ്കാരമായി കൂട്ടിയാൽ മതി “ചീറി പായുന്ന വാഹനങ്ങളെ വീക്ഷിച്ചു അവനോടായി പറഞ്ഞു, ആ വാക്കുകൾ അവനിൽ നിരാശ പടർത്തി. “വേറൊരു ബന്ധവും നമ്മൾ തമ്മിൽ ഇല്ലേ വാമി “ആ ചോദ്യം അവളെ പിടിച്ചുലക്കി…..അവനെ നോക്കാൻ കഴിയാതെ കൈകൾ കൂട്ടി പിടിച്ചു.
“ഞാൻ ചോദിച്ചതിന് മറുപടി പറ വാമി, നമ്മൾ തമ്മിൽ വേറൊന്നും ഇല്ലേ. നിനക്ക് ഞാൻ ആരും അല്ലെ വെറുമൊരു അന്യൻ ആയിരുന്നോ”ഇരു തോളിലും പിടിച്ചു അവളെ തനിക്ക് അഭിമുഖമായി നിർത്തി. എന്റെ പ്രാണനും ജീവിതവും നീയാണ് ഉള്ളിൽ ഒരായിരം പ്രാവശ്യം അലമുറ ഇടുന്നുണ്ടെങ്കിലും, പുറത്തേക്ക് വരാൻ അനുവദിക്കാതെ അടക്കി പിടിച്ചു. “എ…… എ……നിക്ക് അറിയില്ല “അവനെ നോക്കാതെ വേറെങ്ങോട്ടോ കണ്ണുകൾ പായിച്ചു.
“എന്തിനാ വാമി ഇങ്ങനെ കള്ളം പറയുന്നേ,അതുകൊണ്ട് നിനക്ക് ഒന്നും നേടാനില്ല.ഒരു yes മാത്രം മതി എനിക്ക്… പിന്നെ ഞാൻ ശല്യം ചെയ്യില്ല, നിഴലായ് നിന്നോളാം “അവന്റെ ശബ്ദം ഇടരുന്നത് അവളറിഞ്ഞു. അവന്റെ നീല കണ്ണുകളിലേക്ക് മിഴികൾ വിടർത്തി നോക്കി. ആ കൺ പോളകൾ നനയുന്നത് അവളറിഞ്ഞു, ആ കാഴ്ച്ച അവൾക്കും ആദ്യമായിരുന്നു.നോട്ടം പിൻവലിക്കാൻ ആവാതെ രണ്ടു പേരും ആഴത്തിൽ ആണ്ടു പോയിരുന്നു….
ദൂരെ നിന്നു പാഞ്ഞു വരുന്ന ലോറിയുടെ ഹോണടി കേട്ടാണ് രണ്ടു പേരും കണ്ണുകൾ പിൻവലിച്ചത്. മുക്ത വേഗം അവനിൽ നിന്ന് അകന്നു മുടി പിന്നിലേക്ക് മാറ്റി അവനു മുഖം കൊടുക്കാതെ തിരിഞ്ഞു….. “എനിക്ക് പോകാൻ ടൈം ആയി,” നീ എത്ര മൗനം പാലിച്ചാലും, കാണുമ്പോൾ വർധിച്ചു വരുന്ന നിൻ ഹൃദയമിടിപ്പ്,നീ പറയാത്ത കഥകൾ എന്നോട് പറയുന്നുണ്ട് വാമി……തിരിഞ്ഞു നടക്കാൻ ഒരുങ്ങിയവളെ തന്നിലേക്ക് ചേർത്ത് നിർത്തി ചെവിയിൽ ആർദ്രമായി മൊഴിഞ്ഞു.
അവളൊന്നു പുളഞ്ഞു കണ്ണുകലടച്ചു അവന്റെ കോളറിൽ മുറുകെ പിടിച്ചു.അവൻ ചിരിച്ചു അവളുടെ കവിളിൽ തട്ടി. “ദേ ഇത്രേ ഒള്ളു എന്റെ പൂച്ച പെണ്ണ്…. എന്നിട്ടാണ് എടുത്താൽ പൊങ്ങാത്ത ബിൽഡപ്പും വെച്ചു നടന്നെ “പിടി അയക്കാതെ ചിരിച്ചു കൊണ്ടു തന്നെ പറഞ്ഞു. അവന്റെ സംസാരം കേട്ടു നേരത്തെ ഉണ്ടായിരുന്ന ചമ്മൽ മാറി അവിടെ ഗൗരവമായി. “ഞാൻ പൂച്ചവും എലിയും ഒന്നും അല്ല😠, വിട്ടേ എനിക്ക് പോകണം”അവന്റെ നെഞ്ചിൽ പിടിച്ചു തള്ളി. “ഞാൻ പോകേണ്ടെന്ന് പറഞ്ഞില്ലല്ലോ, വേഗം എന്റെ പെണ്ണ് ചുടോടെ ഒരുമ്മ തന്നിട്ട് പൊക്കോ “അവൻ കണ്ണടച്ച് അവൾക്ക് നേരെ കവിൾ തിരിച്ചു.മുക്ത അവിടെ പിച്ചി കൊടുത്തു,
വേദന കൊണ്ടു അവൻ പിടി വിട്ടു കവിളിൽ തടവി….. കിട്ടിയ ഗ്യാപ്പിൽ മുക്ത വേഗം സ്കൂട്ടായി. ” നിനക്ക് ഞാൻ വെച്ചിട്ടുണ്ടെടി മരദൂതമേ “അവൻ അവളുടെ പുറകെ ഓടി. “മരദൂതം തന്റെ മറ്റവൾ “മുക്ത വിളിച്ചു കൂവി മുന്നോട്ടോടി. തിരിഞ്ഞു നോക്കി ചിരിച്ചു കൊണ്ടു ആ ഫുട്പാത്തിലൂടെ അവരോടി. ആദി അപ്പോയെക്കും അവളെ വയറിൽ ചുറ്റി പിടിച്ചു കറക്കി കൊണ്ടു നിലത്തിറക്കി….. ബാലൻസ് കിട്ടാതെ അവൾ തല കറങ്ങി നിലത്തേക്ക് മറിഞ്ഞു വീണു.ഒരു തെറി പ്രതീക്ഷിച്ച ആദി കണ്ടത് നിലത്തിരുന്നു ചിരിക്കുന്നവളെയാണ്.ഇത് കണ്ടു ആദിയും ചിരിക്കാൻ തുടങ്ങി……എല്ലാം മറന്നു കൊണ്ടു കുറച്ചു നിമിഷം.
ആദ്യമായാണ് മുക്ത ഇങ്ങനെ മനസ്സറിഞ്ഞു പുഞ്ചിരിക്കുന്നത് എന്നോർത്ത് ഇതെല്ലാം ദൂരെ നിന്ന് കാണുന്ന പ്രീതിയുടെ മിഴികൾ നിറഞ്ഞു.അവൾക്ക് ആദിയിൽ പ്രതീക്ഷയുണ്ടായിരുന്നു. എന്റെ മുക്ത ആ പടിയാകും അവൾ ഓർത്തു. മെല്ലെ കാർ അവർക്കടുത്തു നിർത്തി. പ്രീതിയേ കണ്ടതും അവൾ ചിരി സ്വിച്ച് ഇട്ട പോലെ നിന്നു. “അയ്യോ നിർത്തേണ്ട,മുഴുവനാക്കിയിട്ട് വന്നാൽ മതി “പ്രീതി പറയുന്നത് കേട്ട് ആദിയുടെ കയ്യിൽ പിടിച്ചു എണീറ്റു. പൊടിയും തട്ടി അവളെ കണ്ണുരുട്ടി. “എന്തൊരു പാവമാണെന്നു നോക്കണേ,… രാവിലെ എന്തൊക്കെ ആയിരുന്നു. ഇപ്പൊ അടയും ശർക്കരയും പോലെ🧐”
അതോടെ പല്ല് കടിച്ചു വേഗം കാറിൽ കയറി ഇരുന്നു.പെട്ടെന്ന് ഒന്നും മിണ്ടാതെ പോകുന്നത് കണ്ടു ആദിയും അന്തം വിട്ടു. “പോകാം 😠”അവളുടെ നിൽപ്പും ഭാവവും കണ്ടു പ്രീതിയ്ക്കും ചിരി വന്നു. “മര്യാദക്ക് എന്റെ ചെക്കനോട് യാത്ര പറഞ്ഞു കാറിൽ കയറിയാൽ മതി. ഇല ഇട്ടിട്ടു ചോറില്ലെന്ന് പറഞ്ഞാൽ, അതെങ്ങനെ ശരിയാകും 🤨”അതിന് അവളെ മൊത്തത്തിൽ ഒരു നോട്ടമായിരുന്നു. പിന്നെ ആദിയെ തലയിട്ട് നോക്കി കൈ കൊണ്ടു യാത്ര പറഞ്ഞു…… “അപ്പൊ ഓക്കേ, നാളെ കാണാം ബൈ”പ്രീതി അവന് കൈ കൊടുത്തു. അവർ പോകുന്നതും നോക്കി ആദി അങ്ങനെ നിന്നു,
ഇത്രയും നേരം താൻ അനുഭവിച്ച സന്തോഷം അവനു പറഞ്ഞറിയിക്കാൻ പറ്റില്ലായിരുന്നു. യാത്രയിൽ മുക്തയും വളരെ ശാന്തമായിരുന്നു, ഉള്ളിലെ ഭാരം ഇറക്കി വെച്ച പോലെ നീണ്ടു നിവർന്നു കിടന്നു. പുറത്തേക്ക് നോക്കി…….. “ഉള്ളിൽ വല്ല ചാറ്റൽ മഴയും പെയ്തോ😉”ഇടക്കണ്ണിട്ട് നോക്കുന്നവളെ അവളൊന്നു ഇരുത്തി നോക്കി. “സന്തോഷിക്കാൻ പേടിയാടോ,..”അവളുടെ മുഖം മങ്ങി. “ആദി ചങ്കുറപ്പുള്ളവനാ, പിന്നെ നമ്മളൊക്കെ ഇല്ലേ കൂടെ.. Be positive “പ്രീതി കയ്യിൽ പിടിച്ചു ആശ്വാസിപ്പിച്ചു…..അതിന് ഒന്ന് മൂളി…… “ആ ധീരവ് ഹോസ്പിറ്റലിൽ ആണെന്ന് കേട്ടു, ദീക്ഷിത് കൊടുത്ത പണിയാ. എന്തെങ്കിലും ഒപ്പിച്ചു വെച്ചിട്ടുണ്ടാവും,
അല്ലാതെ അവന്റെ കയ്യിൽ നിന്ന് കിട്ടില്ല”പ്രീതി ഓർത്തു കൊണ്ടു പറഞ്ഞു. അത് കേട്ടതും മുക്ത ഒന്ന് വിയർത്തു, അന്നത്തെ ആക്സിഡന്റ് മുൻപിലുടെ മിന്നിമറഞ്ഞു. അവൾ വേഗം വാട്ടർ ബോട്ടിൽ തുറന്നു കുറച്ചു വെള്ളം കുടിച്ചു. ദീക്ഷിത് എന്റെ ലൈഫിലേക്ക് വന്നില്ലെങ്കിൽ എനിക്ക് എന്റെ ലൂക്കയേ നഷ്ടപ്പെടില്ലായിരുന്നു.എന്റെ ലൈഫിൽ ഏറ്റവും വെറുക്കുന്ന ദിവസം ആ എൻഗേജ്മെന്റ് ഡേ മാത്രമാണ്. അവന്റെ മരണത്തിനു കാരണക്കാരൻ നീ ഒറ്റൊരുത്തനാ….വേറെ ഒന്നും എന്റെ മനസ്സിൽ നിന്നെ കുറിച്ച് അവശേഷിക്കുന്നില്ല.മുക്ത വെറുപ്പോടെ മുഖം തിരിച്ചു. “എന്തായി നമ്മുടെ പ്ലാൻ ” “രണ്ടും എണീക്കാൻ വയ്യാതെ കിടക്കല്ലേ…….
ഒന്ന് നേരെ നിൽക്കട്ടെ “മുക്ത ചിന്തിച്ചു പറഞ്ഞു. “അയാൾ അറിയണം വേർപാടിന്റെ വേദന,… നമ്മൾ അനുഭവിച്ചത്തിന്റെ ആയിരം ഇരട്ടി അയാൾക്ക് തിരിച്ചു കൊടുക്കണം “പ്രീതി സ്റ്റിയറിങ്ങിൽ മുറുകെ പിടിച്ചു. “സ്വന്തം മകന്റെ ജീവനറ്റ ശരീരം അതാണ് ഞാൻ എന്റെ പപ്പയ്ക്ക് ആദ്യം നൽകാൻ പോകുന്ന ഗിഫ്റ്റ്………” അവളുടെ കണ്ണുകൾ അഗ്നിപോലെ ജ്വലിച്ചു. ബാഗിൽ കിടക്കുന്ന ഗണ്ണിൽ വിരലുകൾ ചേർത്തു.ആ അഗ്നി പതിയെ പ്രീതിയിലേക്കും പടർന്നു. വീട്ടിൽ എത്തി,……… “ഇറങ്ങുന്നില്ലേ “മുക്ത ഇറങ്ങുന്ന നേരം ചോദിച്ചു. “ഇല്ലെടാ, വീട്ടിൽ ചെന്നിട്ട് കുറച്ചു വർക്കുണ്ട്… അതിന് എന്റെ പണിപുരയിലേക്ക് തന്നെ കയറണം “
“ശെരി ശരി….. Good night ” “Good night “പ്രീതി യാത്ര പറഞ്ഞിറങ്ങി. മുക്ത ചിരിയോടെ അകത്തേക്ക് കയറി, മുൻപിൽ തന്നെ അമ്മ ഇരിപ്പുണ്ട്. അവൾ പിന്നിലൂടെ കെട്ടിപിടിച്ചു കവിളിൽ ചുണ്ട് ചേർത്തു. “അമ്മാ….” “ഇന്ന് സന്തോഷത്തിൽ ആണല്ലോ പെണ്ണ് ” “ആര് പറഞ്ഞു ” ‘അത് ആരും പറഞ്ഞു തന്ന് അറിയേണ്ട ആവിശ്യം ഇല്ല. എനിക്കറിയാം എന്റെ കുഞ്ഞിനെ “അവളുടെ മുടിയിൽ തലോടി. “വല്ലതും കഴിച്ചോ, അതോ ഇന്നും വിശപ്പില്ലെന്ന് പറഞ്ഞു കിടക്കാനാണോ പ്ലാൻ ” “കഴിച്ചിട്ടുണ്ട്…… നിന്നെ കണ്ടിട്ട് കിടക്കാം എന്ന് വിചാരിച്ചു ” “മ്മ് 10.00 കഴിഞ്ഞു. മരുന്ന് കഴിക്കുന്നതാ വേഗം കിടക്കാൻ നോക്കിക്കേ, അല്ലെങ്കിൽ മരുന്ന് ബോഡിയിൽ ഏൽക്കില്ല “
“ഇങ്ങനെ മരുന്ന് കുടിച്ചു ഇരിക്കും എന്നല്ലാതെ,അമ്മ എണീക്കും എന്ന് എനിക്ക് തോന്നുന്നില്ല.”അവരുടെ സംസാരം കേട്ട് അവൾ അടുത്തിരുന്നു. “അത് അമ്മ ഒറ്റയ്ക്ക് തീരുമാനിച്ചാൽ മതിയോ,…അമ്മയുടെ കോൺഫിഡന്റാണ് ഏറ്റവും വലിയ മെഡിസിൻ, അതില്ലെങ്കിൽ പിന്നെ മരുന്ന് കുടിച്ചിട്ട് ഒരു പ്രയോചനവും ഇല്ല” “പക്ഷെ മോളെ,”. “ഒരു പക്ഷെയും ഇല്ല, ഇപ്പൊ നല്ല കുട്ടിയായി കിടന്നുറങ്ങാൻ നോക്ക് “അമ്മയെ പിടിച്ചു വീൽ ചെയറിൽ ഇരുത്തി….. ലിഫ്റ്റിന്റെ അടുത്തേക്ക് നടന്നു. “മോളെ അമ്മയ്ക്ക് ഒരു കാര്യം പറയാനുണ്ടായിരുന്നു “മുക്ത നടത്തം നിർത്തി എന്തെന്നർത്ഥത്തിൽ അവരെ നോക്കി.അമ്മ കയ്യിൽ പിടിച്ചിരുന്ന envelope അവൾക്ക് നേരെ നീട്ടി.
അവൾ സംശയത്തോടെ അതിലേക്ക് നോക്കി, പിന്നെ അതു വാങ്ങി വേഗം തുറന്നു. അതിൽ ഫോട്ടോസ് ആയിരുന്നു,കണ്ടാൽ തന്നെ ഒരു പെർഫെക്ട് gentleman ആണെന്ന് തോന്നിക്കും. ഒന്നും മനസിലാവാതെ നിൽക്കുമ്പോഴാണ് എല്ലാം ഫോട്ടോസിനു പുറകിലും അഡ്രസ്സ് കൂടെ കണ്ടത് അതോടെ അവൾക്ക് കാര്യം മനസിലായി…..അവൾ അമ്മയെ മുഖമുയർത്തി നോക്കി. “അമ്മാ…ഇതിന്റെയൊക്കെ അർത്ഥം എന്താണ്???അമ്മയും തുടങ്ങിയോ അയാളെ പോലെ “അവളുടെ മുഖത്തെ ഭാവം എന്താണെന്ന് അവർക്കും മനസിലായില്ല, “അത് മോളെ, നീ ഇങ്ങനെ എത്രക്കാലം പ്രതികാരം, business, എന്ന് പറഞ്ഞു നടക്കും… നിനക്കും വേണ്ടെ ഒരു ഇണയെ “അവർ ദയനീയമായി നോക്കി.
“ഇപ്പൊ എനിക്ക് അങ്ങനെ ഒരു ഇണയുടെ ആവിശ്യം ഇല്ല,…. അമ്മ ആവിശ്യമില്ലാത്ത ഒന്നും ആലോചിച്ചു തല പുകക്കണ്ട. സമയമാകുമ്പോൾ ഞാൻ പറയാം… ഇപ്പൊ അമ്മ ചെല്ല് ” മുക്ത അത്രയും പറഞ്ഞു സോഫയിൽ ഇരുന്നു, അമ്മ പിന്നെ ഒന്നും മിണ്ടിയില്ല, സെർവ്ന്റ് അവരെ കൂട്ടി മുറിയിലേക്ക് നടന്നു. അങ്ങനെ ഒരു വിധി എനിക്ക് വിധിച്ചിട്ടുണ്ടാകുമോ….. അവൾ ഒലിച്ചിറങ്ങിയ നീർമണിയെ മോചിപ്പിച്ചു സോഫയിൽ തല ചായ്ച്ചു. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
ദീക്ഷിത് പഞ്ചിങ് ബാഗിൽ ശക്തിയായി ഇടിച്ചു കൊണ്ടിരുന്നു…… വിയർപ്പ് കണങ്ങൾ ഒലിച്ചിറങ്ങിയിട്ടും അവനുള്ളിലെ അഗ്നിയ്ക്കു ശമനമുണ്ടായില്ല. ഇതെല്ലാം കണ്ടു അവന്റെ സെക്രട്ടറി പേടിയോടെ അകത്തേക്ക് കയറി, വാട്ടർ ബോട്ടിൽ അവനു നേരെ നീട്ടി, ദീക്ഷിത് ബോട്ടിൽ ദേഷ്യത്തിൽ ഇടിച്ചു തെറിപ്പിച്ചു. “കൊല്ലണം അവനെ…… ഈ ദീക്ഷിതിന്റെ കോർട്ടിൽ കേറി കളിക്കാൻ ഒരുത്തനും വളർന്നിട്ടില്ല “അയാളുടെ കോളറിൽ പിടിച്ചു, അവന്റെ കണ്ണുകളിലേ ഞരമ്പുകൾ രക്ത വർണ്ണമായിരുന്നു. ദേഷ്യം കൊണ്ടു അവൻ നിന്ന് വിറക്കാൻ തുടങ്ങി….. അവൻ ദേഷ്യത്തിൽ അയാളെ പിന്നിലേക്ക് തള്ളി.അയാൾ തെറിച്ചു ഭിത്തിയിൽ ചെന്നിടിച്ചു.
“ആയുക്ത അവളെന്റെയാ എന്റെ മാത്രം, ആർക്കും വിട്ടു കൊടുക്കാൻ ദീക്ഷിത് ഒരുക്കമല്ല……. വീണ്ടും അവൻ പഞ്ച് ചെയ്യാൻ തുടങ്ങി “സാറിന് അവനെ തീർത്തൂടെ “അയാൾ പറയുന്നത് കേട്ട് അവൻ പൊട്ടി ചിരിക്കാൻ തുടങ്ങി, ഒരു പ്രാന്തനെ പോലെ. “അങ്ങനെ ഒറ്റയടിക്ക് തീർക്കാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല, ഇവനെ എനിക്ക് നേർക്ക് നിന്ന് തോല്പ്പിക്കണം തല്ലി തന്നെ തീർക്കണം”അവൻ മുൻപിലേക്ക് വീണ മുടി പിന്നിലേക്ക് മാറ്റി ഗുണ്ഡമായി ചിരിച്ചു. “സാർ വിചാരിച്ചാൽ മേഡത്തിനെ പുഷ്പം പോലെ സ്വന്തമാക്കിക്കൂടെ, ഇത്ര റിസ്ക് എടുക്കേണ്ട ആവിശ്യം ഇല്ലല്ലോ ” അത് ഒരു ആണിന് ചേർന്ന പണിയല്ല, അവളുടെ അനുവാദം കൂടാതെ ദീക്ഷിത് തൊടില്ല,
പക്ഷെ സ്വന്തമാക്കും എന്ത് വില കൊടുത്തും ഇല്ലെങ്കിൽ അവൾ വലിയ വില കൊടുക്കേണ്ടി വരും…… അതിനുള്ള തുറുപ്പു ചീട്ട് എന്റെ കയ്യിൽ ഉണ്ട് ” അവൻ വന്യമായി ചിരിച്ചു വാട്ടർ ബോട്ടിൽ എടുത്തു നിലത്തിരുന്നു തല വഴി വെള്ളം ഒഴിച്ചു….. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 ഹോസ്പിറ്റലിൽ കാലിൽ കെട്ടുമായി ബെഡിൽ കിടക്കുകയാണ് ധീരവ്, അടുത്ത് ധീരേദ്രനും ഭാർഗവിയും ഉണ്ട്. “നിങ്ങളെ കൊണ്ടൊക്കെ എന്തിന് പറ്റും, അവളെ ഒന്നും ചെയ്യാൻ പട്ടിയതുമില്ല എന്റെ മോന്റെ കാല് ഒടിഞ്ഞു കിടക്കുകയും ചെയ്തു “ഭാർഗവി ദേഷ്യം കൊണ്ടു അലറി. “പ്ലീസ് ഒന്ന് നിർത്തുന്നുണ്ടോ “അവൻ ഒച്ചയെടുത്തു. “ഇപ്പൊ അവൾ തനിച്ചല്ല, ബംഗുളുരിലുള്ളവനും എത്തി.അധ്വിക് അവനെ ഇല്ലാതാകാൻ നോക്കിയതാണ്,
പക്ഷെ ഉയർത്തെഴുന്നേറ്റിട്ടുണ്ട്”അയാൾ എഴുന്നേറ്റു. “എല്ലാറ്റിനെയും നശിപ്പിക്കണം അടിവേരോടെ “അവൻ മുഷ്ടി ചുരുട്ടി. “പക്ഷെ രണ്ടു പേരെയും മറികടന്നു അവളെ ഒന്നും ചെയ്യാൻ പറ്റില്ല, ആദ്യം അവരെ ഇല്ലാതാക്കണം” “അതിന് എന്താ വേണ്ടതെന്നു എനിക്കറിയാം, അവർക്ക് വേണ്ടത് ആയുക്തയെയാണ്. പക്ഷെ അവൾക്ക് ഇഷ്ടം ആ അധ്വികിനെ ആണ്.അത് മതി രണ്ടു പേർക്കിടയിലും ശത്രുത വളർത്തി എടുക്കാൻ.പിന്നെ രണ്ടും തമ്മിലടിച്ചു ചത്തോളും “അവൻ പുച്ഛിച്ചു. “നിന്റെ ഐഡിയ കൊള്ളാം, പക്ഷെ ഇപ്പൊ തന്നെ നമ്മൾ ഇറങ്ങി തിരിക്കുന്നത് പന്തിയല്ല,….. ഇപ്പൊ ഒന്ന് മാറി നിൽക്കാം, പതുങ്ങി നിന്ന് ആക്രമിക്കണം”ധീരേദ്രൻ പകയോടെ പറഞ്ഞു. അതിന് യോചിക്കുന്നു പോലെ ഇരുവരും തലയാട്ടി…കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…
[ad_2]