ഇടുക്കിയിൽ അനധികൃത സ്‌ഫോടക വസ്തുക്കൾ പിടികൂടിയ സംഭവം; മൂന്ന് പേർ കൂടി അറസ്റ്റിൽ

ഇടുക്കിയിൽ അനധികൃത സ്‌ഫോടക വസ്തുക്കൾ പിടികൂടിയ സംഭവത്തിൽ മൂന്ന് പേർ കൂടി അറസ്റ്റിൽ. ഉപ്പുതറ കൽത്തൊട്ടി സ്വദേശികളായ ജോസഫ് റോയി, പൂപ്പാറ സ്വദേശി ബിജു എന്നിവരാണ് പിടിയിലായത്. ഇടുക്കിയിൽ മതിയായ രേഖകളില്ലാതെ സ്‌ഫോടക വസ്തുക്കളെത്തിച്ച ഈരാട്ടുപേട്ട സ്വദേശികളായ ഷിബിലി, മുഹമ്മദ് ഫാസിൽ എന്നിവരെ ചോദ്യം ചെയ്തതിൽ നിന്നാണ് മൂന്ന് പേരെ കൂടി പിടികൂടിയത്
ജോസഫും റോയിയുലം 210 ഡിറ്റനേറ്ററുകളും ജലാറ്റിൻ സ്റ്റിക്കുകളുമാണ് വാങ്ങിയത്. ബിജുവിന്റെ വീടിന് സമീപത്ത് നിന്ന് 98 ഡിറ്റനേറ്ററുകളും 46 ജലാറ്റിൻ സ്റ്റിക്കുകളും കണ്ടെത്തി. വണ്ടൻമേട് പോലീസ് നടത്തിയ വാഹനപരിശോധനയിൽ നിന്ന് ഷിബിലിയുടെ ജീപ്പിൽ നിന്ന് 300 ഡിറ്റനേറ്ററുകളും 200 ജലാറ്റിൻ സ്റ്റിക്കും കണ്ടെത്തിയിരുന്നു
ഈരാട്ടുപേറ്റ നടക്കലിലെ ഗോഡൗണിൽ നടത്തിയ പരിശോധനയിൽ 8701 ഡിറ്റനേറ്ററുകളും 2604 ജലാറ്റിൻ സ്റ്റിക്കുമടക്കം വൻസ്‌ഫോടക ശേഖരം പിടികൂടിയിരുന്നു. ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ അനധികൃത പാറമടകളിലേക്കാണ് സ്‌ഫോടക വസ്തുക്കൾ എത്തിച്ചതെന്ന നിഗമനത്തിലാണ് പോലീസ്.