Kerala
പത്മകുമാർ ആദ്യം നിലപാട് വ്യക്തമാക്കട്ടെ, എന്നിട്ട് ബിജെപിയിലേക്ക് സ്വാഗതം ചെയ്യും: കെ സുരേന്ദ്രൻ

സിപിഎം സംസ്ഥാന സമിതിയിൽ ഉൾപ്പെടുത്താത്തിൽ അതൃപ്തി പരസ്യമാക്കിയ എ പത്മകുമാറിനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്യുന്നതിൽ തീരുമാനം പിന്നീടെന്ന് സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. പത്മകുമാർ ആദ്യം നിലപാട് വ്യക്തമാക്കട്ടെയെന്ന് കെ സുരേന്ദ്രൻ പറഞ്ഞു.
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ വനിതാ പ്രാതിനിധ്യം കുറഞ്ഞതിനെ കെ സുരേന്ദ്രൻ വിമർശിച്ചു. പട്ടിക ജാതി വിഭാഗത്തിൽ നിന്ന് ഒരാൾ പോലും ഇല്ലെന്നും സുരേന്ദ്രൻ പറഞ്ഞു. അതേസമയം ബിജെപി സംസ്ഥാന പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാർത്തകളോട് സുരേന്ദ്രൻ പ്രതികരിച്ചില്ല
സംസ്ഥാന കമ്മിറ്റി അംഗമാക്കാത്തതിൽ പ്രതിഷേധിച്ച് പത്മകുമാർ സംസ്ഥാന സമ്മേളനത്തിൽ നിന്നും ഇറങ്ങിപ്പോയിരുന്നു. പിന്നാലെ ഫേസ്ബുക്കിൽ താൻ അവഗണന നേരിട്ടുവെന്ന തരത്തിൽ പോസ്റ്റിട്ടു. ഇതോടെയാണ് ബിജെപിയും കോൺഗ്രസും പത്മകുമാറിനെ പാർട്ടികളിലേക്ക് സ്വാഗതം ചെയ്തത്.