Kerala

ഉടമയുടെ നീക്കം പാളി; പരുന്തുംപാറ റിസോർട്ടിൽ നിർമിച്ച കുരിശ് റവന്യു സംഘം പൊളിച്ചുനീക്കി

ഇടുക്കി പരുന്തുംപാറയിൽ അനധികൃതമായി നിർമിച്ച റിസോർട്ടുകൾ പൊളിക്കാതിരിക്കാനായി ഉടമ നിർമിച്ച കുരിശ് റവന്യു സംഘം പൊളിച്ചുനീക്കി. തൃക്കൊടിത്താനം സ്വദേശി സജിത് ജോസഫ് സ്ഥാപിച്ച കുരിശാണ് ഇടുക്കി ജില്ലാ കലക്ടറുടെ ഉത്തരവ് വന്നതോടെ പൊളിച്ചുനീക്കിയത്

റവന്യു സംഘത്തിന്റെ പ്രത്യേക 15 അംഗ സംഘമാണ് കയ്യേറ്റം ഒഴിപ്പിക്കുന്നതിനുള്ള നടപടിക്കായി എത്തിയത്. സമീപപ്രദേശങ്ങളിലും ഇത്തരത്തിൽ അനധികൃതമായി കുരിശ് നിർമാണം നടന്നിട്ടുണ്ടോയെന്ന് റവന്യു അധികൃതർ പരിശോധിക്കും. കുരിശ് ഉടൻ പൊളിച്ചുമാറ്റാൻ ജില്ലാ കലക്ടർ നിർദേശം നൽകിയിരുന്നു

സർക്കാർ ഭൂമിയിലാണ് റിസോർട്ടെന്ന് കണ്ടെത്തിയതോടെ കലക്ടർ പലതവണ സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. എന്നാൽ ഇതിന് ശേഷവും മൗനാനുവാദത്തോടെ കുരിശിന്റെ പണികൾ സജിത്ത് ജോസഫ് നടത്തുകയാിയരുന്നു. ഒരു മതസംഘടനയുടെ പിന്തുണ തനിക്ക് ലഭിക്കുമെന്നതായിരുന്നു ഇയാളുടെ പ്രതീക്ഷ. എന്നാൽ ഒരു മതപുരോഹിതൻ പോലും പിന്തുണയുമായി എത്തിയിരുന്നില്ല.

Related Articles

Back to top button
error: Content is protected !!