Kerala

കുംഭമേള സന്യാസിമാരുടെ കയ്യിലുള്ള അത്ര കഞ്ചാവൊന്നും അവന്റെ കയ്യിലില്ല’; മേക്കപ്പ്മാനെ പിന്തുണച്ച് സംവിധായകൻ രോഹിത്

ഇടുക്കി: ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ മേക്കപ്പ് മാന്‍ രഞ്ജിത്ത് ഗോപിനാഥിനെ പിന്തുണച്ച് സംവിധായകന്‍ രോഹിത് വി എസ്. കള, ഇബ്‌ലിസ്, അഡ്വെഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍ തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് രോഹിത് വി എസ്.

കഞ്ചാവ് വലിക്കുമെങ്കിലും താന്‍ കണ്ടതില്‍ ഏറ്റവും ശാന്തനായ വ്യക്തിയാണ് രഞ്ജിത്ത് എന്ന് രോഹിത് പറഞ്ഞു. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് അദ്ദേഹം മേക്കപ്പ് മാനെ പിന്തുണച്ച് രംഗത്തെത്തിയത്. കുംഭമേളയിലെ സന്യാസിമാര്‍ കൊണ്ടുനടക്കുന്ന കഞ്ചാവിന്റെ അത്രയും എന്തായാലും രഞ്ജിത്തിന്റെ കയ്യില്‍ ഇല്ലായിരുന്നെന്നും രോഹിത് പറഞ്ഞു. ഇന്‍സ്റ്റയില്‍ സ്റ്റോറി ഇട്ടുകൊണ്ടായിരുന്നു രോഹിത്തിന്റെ പ്രതികരണം..

”അതെ… അവന്‍ വലിക്കാറുണ്ട്. എന്നാല്‍, ഞാന്‍ ഇതുവരെ കണ്ടിട്ടുള്ളവരില്‍ വച്ച് ഏറ്റവും സമാധാനപ്രിയനായ വ്യക്തിയാണ് അവന്‍. ഒരിക്കലും വയലന്‍സ് കാണിച്ചിട്ടില്ല. കുംഭമേളയിലെ സന്യാസിമാര്‍ കൊണ്ടുനടക്കുന്ന കഞ്ചാവിന്റെ അത്രയും എന്തായാലും രഞ്ജിത്തിന്റെ കയ്യില്‍ ഇല്ലായിരുന്നു. ഒരു മയത്തിലൊക്കെ”, എന്നാണ് രോഹിത് വി എസ് കുറിച്ചത്.

ഇന്നലെ പുലര്‍ച്ചെ മൂലമറ്റം എക്സൈസാണ് മേക്കപ്പ് മാന്‍ രഞ്ജിത്ത് ഗോപിനാഥനെ പിടികൂടിയത്. ആവേശം, പൈങ്കിളി, സൂക്ഷ്മദര്‍ശിനി, രോമാഞ്ചം, ജാനേമന്‍ തുടങ്ങി നിരവധി സിനിമകളില്‍ രഞ്ജിത്ത് മേക്കപ്പ് മാനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 45 ഗ്രാം കഞ്ചാവ് ഇയാളില്‍ നിന്ന് എക്‌സൈസ് പിടിച്ചെടുത്തു. ഇടുക്കിയില്‍ ഷൂട്ടിംഗ് പുരോഗമിക്കുന്ന ‘അട്ടഹാസം’ സിനിമയുടെ ലൊക്കേഷനിലേക്ക് പോകുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്.

Related Articles

Back to top button
error: Content is protected !!