ബീഹാറിൽ തോക്കുചൂണ്ടി ജ്വല്ലറി കവർച്ച; നഷ്ടപ്പെട്ടത് 25 കോടിയുടെ ആഭരണങ്ങൾ

ബിഹാറിൽ ജീവനക്കാർക്ക് നേരെ തോക്കുചൂണ്ടി ജ്വല്ലറിയിൽ നിന്നും 25 കോടി രൂപയുടെ ആഭരണങ്ങൾ കൊള്ളയടിച്ചു. ഗോപാലി ചൗക്കിലെ തനിഷ്ക് ജ്വല്ലറിയിലാണ് കവർച്ച നടന്നത്. ആറംഗ സംഘമാണ് സുരക്ഷാ ജീവനക്കാരെ ആക്രമിച്ച് ജ്വല്ലറിക്കുള്ളിൽ കടന്നത്
സംഘത്തിലെ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റുള്ളവർക്കായി തെരച്ചിൽ തുടരുകയാണ്. കവർച്ചയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ആയുധധാരികൾ ആഭരണം വാങ്ങാനെത്തിയവരോടും ജീവനക്കാരോടും കൈകൾ ഉയർത്താൻ ആജ്ഞാപിക്കുന്നതും ആഭരണങ്ങൾ ബാഗുകളിലാക്കി രക്ഷപ്പെടുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്
മാലകൾ, വളകൾ, നെക്ലേസുകൾ, വജ്രാഭരണങ്ങൾ, ജ്വല്ലറിയുണ്ടായിരുന്ന പണം അടക്കം 25 കോടിയുടെ വസ്തുക്കൾ കൊള്ളയടിക്കപ്പെട്ടതായി ഷോറൂം മാനേജർ പറഞ്ഞു. പിന്നാലെ മൂന്ന് ബൈക്കുകളിലായി രക്ഷപ്പെട്ട പ്രതികളെ വഴിയിൽവെച്ച് പോലീസ് തടഞ്ഞു. ഇതിൽ രണ്ട് ബൈക്കുകൾ രക്ഷപ്പെട്ടു. ഒരു ബൈക്ക് പോലീസ് വെടിവെച്ച് വീഴ്ത്തുകയായിരുന്നു.