Kerala

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിനെ കസ്റ്റഡിയിലെടുത്തു, ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ

പാതിവില തട്ടിപ്പ് കേസിലെ മുഖ്യപ്രതികളിലൊരാളായ സായി ഗ്രാം ട്രസ്റ്റ് ചെയർമാൻ ആനന്ദകുമാറിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെയാണ് ക്രൈംബ്രാഞ്ച് നടപടി. പാതിവില പദ്ധതിയുടെ മുഖ്യ ആസൂത്രകൻ ആനന്ദകുമാറാണെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ

അതേസമയം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആനന്ദകുമാറിനെ ആശുപത്രിയിലേക്ക് മാറ്റി. ജവഹർ നഗർ ക്രൈംബ്രാഞ്ച് ഓഫീസിൽ വെച്ചാണ് ആനന്ദകുമാറിന് ദേഹാസ്വാസ്ഥ്യമുണ്ടായത്. കുടുംബാംഗങ്ങളും ഈ സമയത്ത് ഒപ്പമുണ്ടായിരുന്നു

ആനന്ദകുമാറിനെ ആലപ്പുഴയിലേക്ക് കൊണ്ടുപോകുമെന്നാണ് വിവരം. ആനന്ദകുമാർ ദേശീയ ചെയർമാനായ എൻജിഒ കോൺഫെഡറേഷന്റെ കീഴിലുള്ള സ്ഥാപനങ്ങൾ വഴിയാണ് പാതിവില തട്ടിപ്പ് നടന്നത്.

Related Articles

Back to top button
error: Content is protected !!