Kerala
സ്‌കൂട്ടറിൽ വരവെ കാട്ടുപന്നി വന്നിടിച്ചു; കണ്ണൂർ ചെറുപുഴയിൽ യുവാവിന് പരുക്ക്

കണ്ണൂർ ചെറുപുഴ കോഴിച്ചാലിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ യുവാവിന് പരുക്ക്. കോഴിച്ചാൽ സ്വദേശി ജിസ് ജോസിനെയാണ് കാട്ടുപന്നി ആക്രമിച്ചത്
ജിസ് സ്‌കൂട്ടറിൽ വരുമ്പോഴാണ് സംഭവം. ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. രാജഗിരിയിൽ നിന്നും കോഴിച്ചാലിലേക്ക് വരുന്നതിനിടെ കാട്ടുപന്നി സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു
ഇതോടെ നിയന്ത്രണം വിട്ട സ്‌കൂട്ടർ മറിഞ്ഞു. പരുക്കേറ്റ ജിസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്‌കൂട്ടറിന്റെ മുൻ ഭാഗം തകർന്ന നിലയിലാണ്.