Kerala

മെഡിക്കൽ സ്റ്റോർ അടിച്ചു തകർത്തതിന് കാരണം ലഹരിയല്ല; പിന്നിൽ വ്യക്തിവൈരാഗ്യമെന്ന് പോലീസ്

നെയ്യാറ്റിൻകരയിൽ മെഡിക്കൽ സ്‌റ്റോർ അടിച്ചു തകർത്ത കേസിൽ പ്രതികൾ പിടിയിൽ. ലഹരി തർക്കവുമായി ബന്ധപ്പെട്ടല്ല അക്രമം നടന്നതെന്നും ഫാർമസിയിലെ ജീവനക്കാരനോടുള്ള വൈരാഗ്യത്തിലാണ് ഷോപ്പ് അടിച്ചു തകർത്തതെന്നും പ്രതികൾ മൊഴി നൽകി. നന്ദു, ശ്രീരാജ്, അനൂപ് എന്നിവരാണ് പിടിയിലായത്

ഇവർ നേരത്തെയും പല കേസുകളിൽ പ്രതികളാണ്. ഫാർമസി ജീവനക്കാരനുമായി പ്രതികൾക്ക് വൈരാഗ്യമുണ്ട്. ലഹരിയടങ്ങിയ മരുന്ന് ചോദിച്ചിട്ട് നൽകാത്ത വൈരാഗ്യത്തിലാണ് ആക്രമണമെന്നായിരുന്നു ഫാർമസി ജീവനക്കാർ പോലീസിൽ നൽകിയ പരാതി. എന്നാൽ പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നാണ് ലഹരിയല്ല ആക്രമണത്തിന് കാരണമെന്ന് മനസ്സിലായത്

ഫാർമസിയിലെ ജീവനക്കാരൻ പ്രതികളുടെ സുഹൃത്തിനെ കുത്തിയ കേസിൽ പ്രതിയാണ്. ഇതിന്റെ വൈരാഗ്യത്തിലായിരുന്നു ആക്രമണം. എന്നാൽ ഇവർ ഉദ്ദേശിച്ചയാൾ ഫാർമസിയിൽ ഇല്ലെന്ന് മനസ്സിലാക്കി സംഘം പിൻവാങ്ങുകയായിരുന്നു.

Related Articles

Back to top button
error: Content is protected !!