Kerala
ശസ്ത്രക്രിയക്ക് പിന്നാലെ രോഗി മരിച്ച സംഭവം; അന്വേഷണത്തിന് മൂന്നംഗ സമിതി

കോഴിക്കോട് മെഡിക്കൽ കോളേജിൽ ഗർഭാശയ ശസ്ത്രക്രിയക്ക് പിന്നാലെ രോഗി മരിച്ചെന്ന പരാതിയിൽ അന്വേഷണത്തിന് മൂന്നംഗ സമിതി. മെഡിക്കൽ കോളേജ് പ്രിൻസിപ്പലാണ് അന്വേഷണ സമിതിയെ നിയോഗിച്ചത്. ജനറൽ സർജറി, ഗൈനക്കോളജി, പീഡിയാട്രിക് സർജറി വിഭാഗങ്ങളിലെ പ്രൊഫസർമാർ സമിതിയിലുണ്ട്
ശസ്ത്രക്രിയയിൽ പിഴവുണ്ടായിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ വിലയിരുത്തൽ. ഗർഭാശയം നീക്കൽ ശസ്ത്രക്രിയക്കിടെ പേരാമ്പ്ര സ്വദേശിനി വിലാസിനിയാണ് മരിച്ചത്. ചികിത്സാ പിഴവിനെ തുടർന്നാണ് മരണം സംഭവിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം
ശസ്ത്രക്രിയക്കിടെ കുടൽ മുറിഞ്ഞതിനെ തുടർന്ന് അണുബാധയുണ്ടായെന്ന് കുടുംബം ആരോപിക്കുന്നു. വീണ്ടും ശസ്ത്രക്രിയ നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.