കേന്ദ്ര സർക്കാർ ഇപ്പോഴും കേരളത്തോട് ക്രൂരത തുടരുകയാണ്: റവന്യു മന്ത്രി കെ രാജൻ

കേന്ദ്ര സർക്കാർ ഇപ്പോഴും കേരളത്തോട് ക്രൂരത കാണിക്കുകയാണെന്ന് റവന്യു മന്ത്രി കെ രാജൻ. ഉരുൾപൊട്ടൽ ദുരന്തം അതി തീവ്ര ദുരന്തത്തിൽ ഉൾപ്പെടുത്താൻ അഞ്ച് മാസമാണ് വൈകിയത്. കേരളത്തിന് ചെയ്യാവുന്ന കാര്യങ്ങളെല്ലാം ചെയ്തിട്ടുണ്ട്. ഉപഭോക്തൃ പട്ടികയിൽ എല്ലാവരെയും ഉൾപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു
മുണ്ടക്കൈയിൽ നിലവിലുള്ള ബെയ്ലി പാലത്തിന് പകരം പുതിയ പാലം കൊണ്ടുവരും. ദുരന്തം സംഭവിച്ച ചൂരൽമല അങ്ങാടി റീ ഡിസൈൻ ചെയ്യും. സിഎംഡിആർഎഫിലേക്ക് പിരിച്ച 720 കോടി രൂപ ഉരുൾപൊട്ടൽ പുനരധിവാസത്തിന് വേണ്ടി മാത്രം ഉപയോഗിക്കുമെന്നും മന്ത്രി പറഞ്ഞു
ആരെയും തള്ളിപ്പറയാൻ ഇല്ല. ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ വാടക മുടങ്ങില്ലെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം തങ്ങളെ കാണാൻ മന്ത്രി എത്തണമെന്ന് ദുരന്തബാധിതർ ആവശ്യപ്പെട്ടു. മന്ത്രി എത്തിയില്ലെങ്കിൽ റോഡ് ഉപരോധിക്കുമെന്നും ദുരന്തബാധിതർ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ അവർ പറഞ്ഞു.