Kerala
ബാലുശ്ശേരിയിൽ ഗൃഹോപകരണ സ്ഥാപനത്തിൽ തീപിടിത്തം; കട കത്തിനശിച്ചു

കോഴിക്കോട് ബാലുശ്ശേരിയിൽ വ്യാപാര സ്ഥാപനത്തിൽ തീപിടിത്തം. ഗൃഹോപകരണങ്ങൾ വിൽക്കുന്ന ശരണ്യ ഹോം അപ്ലയൻസിനാണ് തീപിടിത്തമുണ്ടായത്
ഇന്നലെ രാത്രി 12.30ഓടെയാണ് തീപിടിത്തമുണ്ടായത്. കട പൂർണമായും കത്തിനശിച്ചു
ബാലുശ്ശേരിയിൽ നിന്നും പേരാമ്പ്രയിൽ നിന്നും ഫയർ ഫോഴ്‌സ് യൂണിറ്റുകളെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. അപകടത്തിൽ ആളപായമില്ല.