
ദുബായ് : ഈ വർഷത്തെ റമദാനിൽ രണ്ട് ദശലക്ഷത്തിലധികം സന്ദർശകരെ സ്വീകരിക്കാനൊരുങ്ങി ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്ക്. ഇതിനുള്ള എല്ലാ തയ്യാറെടുപ്പുകളും അധികൃതർ പൂർത്തിയാക്കിയിട്ടുണ്ട്.
അബുദാബി മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. ഇരുപതിലധികം സർക്കാർ, പ്രാദേശിക സ്ഥാപനങ്ങളുമായി സഹകരിച്ചാണ് ഇതിനുള്ള ഒരുക്കങ്ങൾ നടത്തിയിരിക്കുന്നത്.