Kerala

ലഹരിവ്യാപനത്തിന് കാരണം എസ് എഫ് ഐ; സംഘടനയെ പിരിച്ചുവിടണമെന്ന് ചെന്നിത്തല

കളമശ്ശേരി പോളിടെക്‌നിക്കിലെ ലഹരിവേട്ടയുമായി ബന്ധപ്പെട്ട് എസ് എഫ് ഐക്കെതിരെ വിമർശനവുമായി രമേശ് ചെന്നിത്തല. എസ് എഫ് ഐ എന്ന സംഘടനയെ പിരിച്ചുവിടണം. കേരളത്തിൽ ലഹരി വ്യാപകമാകുന്നതിന്റെ പ്രധാന കാരണം എസ് എഫ് ഐയിൽ ഉള്ളവരാണെന്നും ചെന്നിത്തല ആരോപിച്ചു

രാഷ്ട്രീയ സംരക്ഷണം ഉള്ളതു കൊണ്ടാണ് ലഹരിമാഫിയ കേരളത്തിൽ വ്യാപകമാകുന്നത്. 9 വർഷം കേരളം ഭരിച്ചിട്ടും ലഹരിയുടെ വേര് അറുക്കാൻ കേരളത്തിലെ മുഖ്യമന്ത്രിക്ക് എന്തുകൊണ്ട് സാധിച്ചില്ലെന്നും ചെന്നിത്തല ചോദിച്ചു

അതേസമയം പോളിടെക്‌നിക് ലഹരിക്കേസിൽ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. കോളേജ് ഹോസ്റ്റലിൽ കഞ്ചാവ് എത്തിച്ച ആഷികിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാൾ ഇവിടുത്തെ പൂർവ വിദ്യാർഥി കൂടിയാണ്.

Related Articles

Back to top button
error: Content is protected !!