Kerala

ആശമാരുടെ സമരം അനാവശ്യം; ചില ദുഷ്ടബുദ്ധികളുടെ തലയിലുദിച്ചതെന്ന് ഇപി ജയരാജൻ

ആശ വർക്കേഴ്‌സിന്റെ സമരം അനാവശ്യമെന്ന് സിപിഎം നേതാവ് ഇപി ജയരാജൻ. ചില ദുഷ്ട ബുദ്ധികളുടെ തലയിലുദിച്ചതാണ് സമരം. ആശമാരുടെ വേതനം 7000 രൂപയിൽ എത്തിച്ചത് എൽഡിഎഫ് സർക്കാരാണെന്നും ഇത് തിരിച്ചറിഞ്ഞ് ആശമാർ സമരത്തിൽ നിന്ന് പിൻമാറണമെന്നും ഇപി ജയരാജൻ ആവശ്യപ്പെട്ടു

വേതന വർധനവടക്കം വിവിധ ആവശ്യങ്ങളുന്നയിച്ച് ആശമാർ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന രാപ്പകൽ സമരം ഇന്ന് 34 ദിവസം പിന്നിടുകയാണ്. വേതന വർധനവുണ്ടാകുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഇതുവരെയും ഉത്തരവ് ഇറങ്ങിയിട്ടില്ല

അതേസമയം തിങ്കളാഴ്ച സെക്രട്ടേറിയറ്റ് ഉപരോധം പ്രഖ്യാപിച്ച് സമരം കടുപ്പിക്കാനാണ് ആശമാരുടെ നീക്കം. കോൺഗ്രസ് അടക്കമുള്ള രാഷ്ട്രീയ പാർട്ടികൾ ആശമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു.

Related Articles

Back to top button
error: Content is protected !!