Kerala
പേസ്റ്റ് രൂപത്തിലുള്ള എലിവിഷം ഉപയോഗിച്ച് പല്ല് തേച്ചു; മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം

പേസ്റ്റ് രൂപത്തിലുള്ള എലിവിഷം ഉപയോഗിച്ച് പല്ലു തേച്ച മൂന്ന് വയസുകാരി മരിച്ചു. പാലക്കാട് അട്ടപ്പാടി ജല്ലിപ്പാറ ഒമ്മലയിൽ മുണ്ടാനത്ത് ലിതിൻ-ജോമറിയ ദമ്പതികളുടെ മകൾ നേഹ റോസാണ് മരിച്ചത്
തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ചികിത്സയിലായിരുന്നു കുട്ടി. ഫെബ്രുവരി 21നാണ് നേഹ ടൂത്ത് പേസ്റ്റ് ആണെന്ന് കരുതി അബദ്ധത്തിൽ എലിവിഷം എടുത്ത് പല്ലുതേച്ചത്
ഇതോടെ എലിവിഷം കുഞ്ഞിന്റെ ഉള്ളിൽ ചെല്ലുകയായിരുന്നു. അതീവ ഗുരുതരാവസ്ഥയിലുള്ള കുട്ടിയെ എസ് എ ടി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല