Kerala

ആശമാരുടെ ഒരു ആവശ്യം അംഗീകരിച്ച് സർക്കാർ; ഓണറേറിയത്തിനുള്ള മാനദണ്ഡങ്ങൾ പിൻവലിച്ചു

ആശ വർക്കർമാരുടെ രാപ്പകൽ സമരം 36ാം ദിവസത്തിലേക്ക് എത്തിയതോടെ ആവശ്യങ്ങളിൽ ഒന്ന് അംഗീകരിച്ച് സർക്കാർ. ഓണറേറിയം നൽകുന്നതിനുള്ള പത്ത് മാനദണ്ഡങ്ങൾ സർക്കാർ പിൻവലിച്ചു. പത്ത് മാനദണ്ഡങ്ങൾ പിൻവലിച്ചു കൊണ്ട് സർക്കാർ ഉത്തരവിറക്കി. ആശമാരുടെ ആവശ്യങ്ങളിലൊന്നായിരുന്നു ഇത്

യോഗങ്ങളിൽ പങ്കെടുക്കാതിരുന്നാൽ ഉൾപ്പെടെ ഓണറേറിയത്തിൽ നിന്ന് തുക പിടിക്കുന്ന തരത്തിലുള്ള കടുത്ത മാനദണ്ഡങ്ങൾ ഒഴിവാക്കണമെന്ന് ആശ വർക്കർമാർ ആവശ്യപ്പെട്ടിരുന്നു. സർക്കാർ തീരുമാനം സമരത്തിന്റെ വിജയമാണെന്നും എന്നാൽ ഓണറേറിയം വർധിപ്പിക്കാതെ സമരം അവസാനിപ്പിക്കില്ലെന്നും ആശമാർ അറിയിച്ചു

ഇന്ന് സെക്രട്ടേറിയറ്റ് ഉപരോധിച്ചു കൊണ്ടുള്ള സമരമാണ് ഇവർ നടത്തുന്നത്. വൈകിട്ട് ആറ് മണി വരെ ഉപരോധ സമരം തുടരുമെന്നും സമരസമിതി നേതാവ് ബിന്ദു പറഞ്ഞു. മറ്റ് സമരമാർഗങ്ങൾ തേടുമെന്നും ഇവർ പറഞ്ഞു.

Related Articles

Back to top button
error: Content is protected !!