National

ദണ്ഡിയാത്ര പോലെ ചരിത്രത്തിലെ നാഴിക കല്ലാണ് മഹാകുംഭമേളയെന്ന് പ്രധാനമന്ത്രി

മഹാകുംഭമേളയുടെ വിജയത്തിലും പങ്കാളിത്തത്തിലും പാർലമെന്റിൽ പ്രസ്താവന നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. മഹാകുംഭമേള സംഘടിപ്പിക്കാൻ പ്രയത്‌നിച്ച എല്ലാവരെയും അഭിനന്ദിക്കുന്നു. യുപിയിലെയും പ്രയാഗ് രാജിലെയും ജനങ്ങളോട് നന്ദി പറയുന്നു. ഇന്ത്യയുടെ കഴിവുകളെ കുറിച്ച് സംശയം ഉയർത്തിയവർക്ക് ഇത് മറുപടിയാണ്.

വരുംതലമുറക്ക് ഉദാഹരണമായി മാറുന്ന മേളയാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു. സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗം, ഭഗത് സിംഗിന്റെ ധീരത, നേതാജിയുടെ ദില്ലി ചലോ, മഹാത്മാ ഗാന്ധിയുടെ ദണ്ഡിയാത്ര പോലെ ചരിത്രത്തിലെ നാഴികകല്ലാണിതെന്നും മോദി പറഞ്ഞു

രാജ്യത്തിന്റെ സംസ്‌കാരം ആഘോഷിക്കാൻ ജനം തയ്യാറാകുന്നു. രാജ്യത്തിന്റെ പൈതൃകത്തിൽ യുവതലമുറ അഭിമാനിക്കുന്നു. രാജ്യത്തിന്റെ ഐക്യമായി കുംഭമേള മാറിയെന്നും നരേന്ദ്രമോദി പ്രസ്താവനയിൽ പറഞ്ഞു.

 

Related Articles

Back to top button
error: Content is protected !!