നാഗ്‌പൂര്‍ കലാപം; നാല് പൊലീസുകാര്‍ക്ക് പരിക്ക്: വാഹനങ്ങളും വീടുകളും തീയിട്ട് നശിപ്പിച്ചു

നാഗ്‌പൂര്‍: നാഗ്‌പൂര്‍ കലാപത്തില്‍ നാല് മുതിര്‍ന്ന പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്. കലാപം നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ക്ക് പരിക്കേറ്റത്. പരിക്കുകള്‍ക്ക് പുറമെ വന്‍തോതില്‍ പൊതുമുതലും നശിപ്പിക്കപ്പെട്ടിട്ടുണ്ട്.
പരിക്കേറ്റ പൊലീസുകാരില്‍ ഡെപ്യൂട്ടീ കമ്മീഷണര്‍ അടക്കമുള്ളവരുണ്ട്. ഡിസിപി നികേതന്‍ കദമിന് കയ്യില്‍ കോടാലി കൊണ്ട് വെട്ടേറ്റു. ധാരാളം രക്തം നഷ്‌ടമായി. ഉടന്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡിസിപി ശശികാന്ത് സതവിന് കാലില്‍ പൊട്ടലുണ്ട്. അര്‍ചിത് ചന്ദക് എന്ന ഡിസിപിക്ക് ലിഗമെന്‍റില്‍ പൊട്ടലുണ്ട്. ഡിസിപി രാഹുല്‍ നദാമയ്ക്ക് നേരെ കല്ലേറുണ്ടായെങ്കിലും അദ്ദേഹം പരിക്കുകളോടെ തന്‍റെ കര്‍ത്തവ്യം തുടര്‍ന്നു. എങ്കിലും നാല് ഉദ്യോഗസ്ഥരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മുഗള്‍ ചക്രവര്‍ത്തി ഔറംഗസീബിന്‍റെ ശവകുടീരം പൊളിച്ച് നീക്കണമെന്ന ആവശ്യവുമായാണ് പ്രതിഷേധക്കാര്‍ അണിനിരന്നത്. ഇതിനെതിരെ നാട്ടുകാര്‍ രംഗത്ത് എത്തിയതോടെയാണ് കാര്യങ്ങള്‍ അക്രമത്തിലേക്ക് നീണ്ടത്.
നഗരത്തില്‍ പലയിടത്തും അക്രമസംഭവങ്ങളുണ്ടായി. ഹന്‍സാപുരിയില്‍ പന്ത്രണ്ടോളം ഇരുചക്രവാഹനങ്ങള്‍ അഗ്നിക്കിരയാക്കി. നാല് കാറുകളും തീവച്ച് നശിപ്പിച്ചു. ധാരാളം വീടുകള്‍ക്ക് നേരെ കല്ലേറുണ്ടായി. ധാരാളം വീടുകള്‍ക്ക് കേടുപാടുകളുണ്ട്.
അക്രമം മുന്‍നിശ്ചയപ്രകാരമാണെന്ന് ബിജെപി എംഎല്‍എ പ്രവീണ്‍ ദാദ്കെ പറഞ്ഞു. അദ്ദേഹം നാശനഷ്‌ടങ്ങള്‍ പരിഹരിച്ചു. പൊലീസ് നിഷ്‌ക്രിയത്വം പുലര്‍ത്തിയെന്ന ആരോപണവും അദ്ദേഹം ഉയര്‍ത്തി.
നിരവധിയിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. മഹല്‍, ഗണേശ്‌പത്, തെഹ്‌സില്‍, കോട്‌വാലി മേഖലകളിലാണ് നിരോധനാജ്ഞ. പ്രശ്‌നബാധിത മേഖലകളില്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.