ഭാര്യയെ കുത്തിക്കൊന്ന യാസിറും താമരശ്ശേരിയിൽ ഉമ്മയെ വെട്ടിക്കൊന്ന ആഷിഖും സുഹൃത്തുക്കൾ

കോഴിക്കോട് ഈങ്ങാപ്പുഴയിൽ ഇന്നലെ രാത്രി ഭാര്യയെ വെട്ടിക്കൊന്ന യാസിറും ഒരു മാസം മുമ്പ് താമരശ്ശേരിയിൽ സ്വന്തം മാതാവിനെ കഴുത്തറുത്ത് കൊന്ന ആഷിഖും സുഹൃത്തുക്കൾ. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ഒരു മാസം മുമ്പാണ് അടിവാരം സ്വദേശി സുബൈദ(53) കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രിയാണ് യാസിർ ഭാര്യ ഷിബിലയെ കുത്തിക്കൊന്നത്
ഇന്നലെ രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം. മാതാപിതാക്കൾക്കൊപ്പം താമസിക്കുകയായിരുന്ന ഷിബിലയെ(23) ഭർത്താവ് യാസിർ വീട്ടിലെത്തി കുത്തുകയായിരുന്നു. തടയാൻ ശ്രമിച്ച ഭാര്യാ പിതാവ് അബ്ദുറഹ്മാനും മാതാവ് ഹസീനക്കും കുത്തേറ്റു. കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് എത്തും മുമ്പെ ഷിബില മരിച്ചു. അബ്ദുറഹ്മാനും ഹസീനയും ചികിത്സയിലാണ്
ഒരു മാസം മുമ്പാണ് സുബൈദ കൊല്ലപ്പെട്ടത്. ബ്രെയിൻ ട്യൂമർ ബാധിച്ച് ശസ്ത്രക്രിയക്ക് ശേഷം പുതുപ്പാടി ചോയിയോട് ഉള്ള സഹോദരിയുടെ വീട്ടിലായിരുന്നു സുബൈദ കഴിഞ്ഞിരുന്നത്. ഉമ്മയെ കാണാനെത്തിയ ആഷിഖ് വീട്ടിൽ മറ്റാരുമില്ലാത്ത സമയത്ത് വെട്ടിക്കൊല്ലുകയായിരുന്നു. യാസിറും ആഷിഖും രാസലഹരിക്ക് അടിമകളാണ്