Kerala
അട്ടപ്പാടിയിൽ നാല് ദിവസം മുമ്പ് കാണാതായ രണ്ട് യുവാക്കളുടെ മൃതദേഹങ്ങൾ കണ്ടെത്തി
[ad_1]
അട്ടപ്പാടിയിൽ കാണാതായ യുവാക്കളുടെ മൃതദേഹം കണ്ടെത്തി. പോലീസ് ഉദ്യോഗസ്ഥനായ മുരുകൻ, കാക്കൻ എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ചെമ്പുവട്ടക്കാട്ട് വരഗയാർ പുഴയരികിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടത്. നാല് ദിവസം മുമ്പാണ് ഇവരെ കാണാതായത്.
അട്ടപ്പാടിയിലെ പുതൂർ സ്വദേശികളാണ് ഇവർ. സ്വർണഗദ്ദയിൽ നിന്ന് മേലെ ഭൂതിയാർ ഊരിലേക്ക് യാത്ര ചെയ്യുന്നതിനിടെ പുഴയിൽ അകപ്പെട്ടതാകാമെന്നാണ് കരുതുന്നത്. വരഗയാർ പുഴ മുറിച്ച്കടന്നു വേണം ഇവരുടെ ഊരിലെത്താൻ
കഴിഞ്ഞ ദിവസങ്ങളിൽ അട്ടപ്പാടിയിൽ ശക്തമായ മഴയാണ് ലഭിച്ചത്. വരഗയാർ പുഴയിൽ ശക്തമായ ഒഴുക്കുള്ള സമയത്താകും ഇവർ പുഴ മുറിച്ചുകടക്കാൻ ശ്രമിച്ചതെന്നാണ് കരുതുന്നത്.
[ad_2]