റഷ്യ-യുക്രൈൻ യുദ്ധത്തിലെ നയമാണ് ശരി; നരേന്ദ്രമോദിയെ പ്രശംസിച്ച് വീണ്ടും ശശി തരൂർ

പ്രധാനമന്ത്രി നരേന്ദ്രമോദിയെ വീണ്ടും പ്രശംസിച്ച് ശശി തരൂർ എംപി. റഷ്യ-യുക്രൈൻ യുദ്ധത്തിൽ നരേന്ദ്രമോദി സ്വീകരിച്ച നയമാണ് ശരിയെന്ന് ശശി തരൂർ പറഞ്ഞു. ഡൽഹിയിൽ റയ്‌സിന ഡയലോഗിൽ സംസാരിക്കുകയായിരുന്നു തരൂർ. രണ്ട് രാജ്യങ്ങളുമായി നിലനിർത്താൻ മോദിക്ക് കഴിഞ്ഞുവെന്നും മോദിയുടെ നയത്തെ താൻ എതിർത്തത് അബദ്ധമായെന്നും തരൂർ പറഞ്ഞു
രണ്ട് രാജ്യങ്ങളുമായും സംസാരിക്കാനുള്ളയിടം മോദിക്ക് ഇന്നുണ്ടെന്നും തരൂർ പറഞ്ഞു. അതേസമയം തരൂരിന്റെ പ്രസംശ ബിജെപി നേതാക്കൾ ഏറ്റെടുക്കുകയും സമൂഹമാധ്യമങ്ങളിൽ പ്രചാരണ ആയുധമാക്കുകയും ചെയ്തു. തരൂരിനെ ടാഗ് ചെയ്ത് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ എക്‌സിൽ അഭിനന്ദ കുറിപ്പിട്ടു
റഷ്യ-യുക്രൈൻ യുദ്ധത്തിൽ മോദി സ്വീകരിച്ച നയതന്ത്രത്തെ പുകഴ്ത്തിയുള്ള ശശി തരൂരിന്റെ പരമാർശം അഭിനന്ദനാർഹമാണെന്ന് കെ സുരേന്ദ്രൻ എക്‌സിൽ കുറിച്ചു. മറ്റ് കോൺഗ്രസുകാരിൽ നിന്ന് വ്യത്യസ്തമായി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ആഗോളതലത്തിലുള്ള ഇന്ത്യയുടെ മുന്നേറ്റത്തെ തരൂർ കാണുന്നത് സ്വാഗതാർഹമാണെന്നും കെ സുരേന്ദ്രൻ കുറിച്ചു.