Kerala
പാലക്കാട് ഗായത്രി പുഴയിൽ കുളിക്കാനിറങ്ങിയ 16കാരനെ ഒഴുക്കിൽപ്പെട്ട് കാണാതായി
[ad_1]
പാലക്കാട് കുരുത്തിക്കോട് ഗായത്രിപുഴയിൽ കുളിക്കാനിറങ്ങിയ 16കാരനെ ഒഴുക്കിൽപ്പെട്ട് കാണാതായി. തരൂർ തമ്പ്രാൻകെട്ടിയ കടവിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികളിൽ ഒരാളെയാണ് കാണാതായത്.
ചിറ്റൂർ ആലംകടവ് നരണിയിൽ ശശിയുടെ മകൻ ഷിബിലിനെയാണ് കാണാതായത്. ചേലക്കാടുകുന്നിൽ അമ്മ വീട്ടിൽ വിരുന്നിന് വന്നതായിരുന്നു കുട്ടി.
ആലത്തൂർ അഗ്നിരക്ഷാ സേനയും സ്‌കൂബ ടീമും പുഴയിൽ തെരച്ചിൽ നടത്തുകയാണ്. ആലത്തൂർ എംഐടിസിയിൽ ഒന്നാം വർഷ വിദ്യാർഥിയാണ് ഷിബിൽ
[ad_2]