Kerala

കണ്ണൂർ വിമാനത്താവളം: വിജ്ഞാപന ഭൂമിയിലെ റവന്യു റിക്കവറി ഒഴിവാക്കുമെന്ന് മന്ത്രി കെ രാജൻ

കണ്ണൂർ വിമാനത്താവളത്തിനായി കൂടുതലായി ഏറ്റെടുക്കുന്ന ഭൂമിക്കുള്ള വില നിർണയ നടപടികൾ നടക്കുകയാണെന്ന് റവന്യു മന്ത്രി കെ രാജൻ. രേഖകൾ പരിശോധിച്ച് നഷ്ടപരിഹാരത്തുക നിശ്ചയിക്കും. നടപടികൾ വേഗത്തിലാക്കാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഈ മാസം യോഗം ചേരും. പുനരധിവാസത്തിന് പ്രത്യേക പാക്കേജ് തയ്യാറാക്കാൻ ജില്ലാ കലക്ടർക്ക് നിർദേശം നൽകി.

വിജ്ഞാപനം ചെയ്ത ഭൂമിയിൽ റവന്യു റിക്കവറി ഒഴിവാക്കാൻ നടപടി സ്വീകരിക്കും. 200 കുടുംബങ്ങളെയും പുനരധിവസിപ്പിക്കും. ഭൂമി വിട്ടുനൽകിയവർക്ക് നിയമത്തിന്റെ പരിധിയിൽ നിന്നു കൊണ്ട് ചെയ്യാനാകുന്ന എല്ലാ കാര്യങ്ങളും പരമാവധി വേഗത്തിൽ ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം വിമാനത്താവളത്തിന്റെ ഭൂമിയുടെ മുകളിൽ നിന്ന് പാറയും കല്ലുമെല്ലാം ഇളകി വീണ് ഭൂമി നശിച്ചെന്ന് പ്രതിപക്ഷ നേതാവ് വിമർശിച്ചു. കൃഷി ചെയ്യാൻ പോലും കഴിയാത്ത സാഹചര്യമായി മാറിയിരിക്കുകയാണ്. ജനങ്ങൾ ബുദ്ധിമുട്ടിലാണ്. ജപ്തി നടപടികൾ നിർത്തിവെക്കാൻ തയ്യാറാകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

Related Articles

Back to top button
error: Content is protected !!