Kerala
കായംകുളത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ ഗൃഹനാഥന് പരുക്ക്

കായംകുളത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ ഒരാൾക്ക് പരുക്ക്. കായംകുളം ചേരാവള്ളി വലിയവീട്ടിൽ ശശികുമാറിനാണ്(63) പരുക്കേറ്റത്.
വെള്ളിയാഴ്ച രാവിലെ 8.30ഓടെ വീടിന്റെ മുന്നിൽ പത്രം വായിച്ചു കൊണ്ടിരിക്കെ റോഡിൽ നിന്നും വന്ന കാട്ടുപന്ന ശിവകുമാറിനെ ആക്രമിക്കുകയായിരുന്നു.
ആദ്യം ശരീരത്ത് വന്നിടിക്കുകയും തുടർന്ന് പന്നിയെ പിടിച്ചുതള്ളിയപ്പോൾ കാലിന്റെ മുട്ടിൽ കടിക്കുകയുമായിരുന്നു. പരുക്കേറ്റ ശിവകുമാറിനെ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.