World

ലെബനനില്‍ ഇസ്രയേലിൻ്റെ റോക്കറ്റ് ആക്രമണം; ഏഴ് പേര്‍ കൊല്ലപ്പെട്ടു: നിരവധി പേർക്ക് പരിക്ക്

ലെബനനില്‍ ഇസ്രയേല്‍ ആക്രമണം. റോക്കറ്റ് ആക്രമണത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു. 40 പേര്‍ക്ക് പരുക്ക്. നാല് മാസം മുന്‍പുള്ള വെടിനിര്‍ത്തലിന് ശേഷമുള്ള ഏറ്റവും വലിയ ആക്രമണമാണ് നടന്നത്. ഹിസ്ബുല്ല ആക്രമണത്തിനുള്ള തിരിച്ചടിയെന്ന് ഇസ്രയേല്‍ വ്യക്തമാക്കി. അതേസമയം, ആരോപണം ഹിസ്ബുല്ല നിഷേധിച്ചു.

ആദ്യ ആക്രമണത്തിന് മണിക്കൂറുകള്‍ക്ക് ശേഷം രാത്രി രണ്ടാം ഘട്ട ആക്രമണം നടത്തുകയായിരുന്നു. ലെബനനിലെ കമാന്റ് സെന്ററുകള്‍, ആയുധ സംഭരണ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം.

അതേസമയം, ഗസ്സയില്‍ ഇസ്രയേല്‍ ആക്രമണം തുടരുകയാണ്. ശനിയാഴ്ച അഞ്ച് കുട്ടികളടക്കം 32 പേര്‍ കൊല്ലപ്പെട്ടു. ഗസ്സയിലെ 200 കേന്ദ്രങ്ങളില്‍ വ്യോമാക്രമണം നടത്തിയെന്ന് ഇസ്രയേല്‍ വ്യക്തമാക്കി. യുദ്ധം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ടെല്‍ അവീവില്‍ പതിനായിരങ്ങള്‍ തെരുവിലിറങ്ങി.

14 മാസം നീണ്ട ഇസ്രയേല്‍–ഹിസ്ബുല്ല ഏറ്റുമുട്ടലിന് വിരാമമിട്ട് നവംബറിലാണ് വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നത്. ഇസ്രയേലിന്റെ ആക്രമണത്തോടെ മേഖല വീണ്ടും യുദ്ധ ഭീതിയിലായി.

Related Articles

Back to top button
error: Content is protected !!