Novel

കാണാചരട്: ഭാഗം 39

[ad_1]

രചന: അഫ്‌ന

അക്കിയും വിക്കിയും ഹൈദ്രബാദിൽ വന്നിറങ്ങി, ഒമ്പത് മണിക്കൂർ യാത്ര ഉണ്ടായിരുന്നു.അതിന്റെ ക്ഷീണം രണ്ടിന്റെയും മുഖത്തു നല്ല പോലെ കാണാം, ഫാമിലി ഇല്ലാതെ ഫസ്റ്റ് ടൈം ആണ്…… അതിന്റെ ചെറിയ പരിചയ കുറവും ഉണ്ട്. “വിക്കി എനിക്ക് വിശക്കുന്നു “അക്കി ബാഗ് തോളിലിട്ട് വയറിൽ ഉഴിഞ്ഞു. “എനിക്കും വിശപ്പുണ്ട് കോപ്പേ, ഇവിടെ വല്ല മലയാളി ഹോട്ടലും ഉണ്ടോ ആവോ”അവൻ ചുറ്റും കണ്ണോടിച്ചു. “നീ മലയാളി ഹോട്ടലും തപ്പി ഇരിക്ക്, അപ്പോയെക്കും എന്റെ ശവം എടുക്കേണ്ടി വരും 😡” “നിനക്ക് ഹിന്ദി സംസാരിക്കാൻ അറിയോ, ഉണ്ടെങ്കിൽ വാ നമുക്ക് കയറാം🤬” “അല്ലെങ്കിൽ വേണ്ട, നമുക്ക് മലയാളി ഹോട്ടൽ തന്നെ നോക്കാം😒 “

“എന്നാ വാ, എന്റെ കയ്യിൽ പിടിച്ചോ “വിക്കി അവളുടെ കയ്യും മുറുകെ പിടിച്ചു പുറത്തേക്ക് നടന്നു. കുറേ തപ്പി നടന്നു അവസാനം 🫣കട കണ്ടു. പൂച്ച മീൻ കണ്ട മാതിരി ഒറ്റ ഓട്ടമായിരുന്നു രണ്ടും. പക്ഷെ പ്രതീക്ഷിച്ചതിന് വിപരീതമാണ് കിട്ടിയത്. ഇത്ര നേരത്തെ ഒന്നും ഫുഡ്‌ ആവില്ലെന്ന്, അതോടെ രണ്ടും മനസ്സില്ല മനസ്സോടെ ബ്രെഡും ഓംലെറ്റും അടിച്ചു സംതൃപ്തി അടഞ്ഞു. “ഏട്ടന്റെ ഫ്ലാറ്റ് എവിടെയാ “അക്കി “മാപ്പിൽ ഇനി ഒരു മുപ്പതു മിനിറ്റ് കൂടെ യാത്രയുണ്ട് “അവൻ ഫോണിൽ നോക്കി. “ഓ ഡാർക്ക് 😣”അക്കി റോഡിനു ഒരു സൈഡിൽ ഇരുന്നു. “ഇങ്ങനെ ആണെങ്കിൽ നിനക്ക് പോരേണ്ട ആവിശ്യം ഉണ്ടായിരുന്നോ “അവൻ അടുത്തിരുന്നു.

“അതൊന്നും അല്ലാ, ഇത്ര നേരം ആ ട്രെയിനിനുള്ളിൽ കുത്തി ഇരുന്നു കുഴങ്ങിയതാ, ഒന്ന് റസ്റ്റ്‌ എടുത്താൽ തീരും “അവൾ വാട്ടർ ബോട്ടിൽ തുറന്നു കുറച്ചു വെള്ളം കുടിച്ചു. “നമുക്ക് ഒരു ഓട്ടോ പിടിച്ചു പോകാം “അവളെ താങ്ങി പിടിച്ചു എണീപ്പിച്ചു ഓട്ടോ വിളിച്ചു. Google translate ആപ്പ് വെച്ച് എങ്ങനെ ഒക്കെയോ വഴി പറഞ്ഞു കൊടുത്തു. അവസാനം ഫ്ലാറ്റിനു മുൻപിൽ വന്നു ഓട്ടോ നിന്നു….. വിക്കി ക്യാഷ് കൊടുത്തു ബാഗേല്ലാം എടുത്തു പുറത്തേക്കിറങ്ങി ചുറ്റും നോക്കി. “ഇപ്പൊ കുറച്ചു ശുദ്ധ വായു കിട്ടിയ പോലുണ്ട് “അക്കി “എനിക്കും തോന്നി, ഏട്ടൻ ഓഫീസിലേക്ക് പോയോ ആവോ “വിക്കി “ഉണ്ടാവില്ല, നേരം 6:00 ആയിട്ടെ ഒള്ളു. അകത്തുണ്ടാവും “അക്കി

“വാ പോയി നോക്കാം ” അങ്ങനെ രണ്ടും കൂടെ ലിഫ്റ്റിൽ ആദിയുടെ ഫ്ലാറ്റിനു മുൻപിൽ വന്നു നിന്നു. അക്കി വേഗം കാളിങ് ബെൽ അടിച്ചു, പക്ഷെ തുറക്കുന്നില്ല വീണ്ടും അടിച്ചു നോക്കി നോ റെസ്പോണ്ട്…. “ഏട്ടൻ ഇവിടെ ഇല്ലെ🙄”അക്കി “ഇല്ലെന്ന് തോന്നുന്നു, എത്ര നേരായി നമ്മൾ അടിക്കുന്നു “വിക്കി “ഈശ്വരാ ഇനി എന്ത് ചെയ്യും “പെണ്ണ് വീണ്ടും നിലത്തിരുന്നു കൂടെ വിക്കിയും. “ജോഗിങ്ങിനു പോയതായിരിക്കും, നമുക്ക് ഇവിടെ വെയിറ്റ് ചെയ്യാം ” “ഫോൺ ആണെങ്കിൽ ചത്തു. ഇവിടെ കുത്തി വെക്കാൻ വല്ല സ്ഥലവും ഉണ്ടോ ആവോ ” “ഉണ്ടാവും പക്ഷെ നമ്മുടെ ആൾക്കാർ അല്ലല്ലോ, അടിച്ചു കൊണ്ടു പോയാൽ അറിയില്ല “വിക്കി

“അത് ശെരിയാ, റിസ്ക് എടുക്കേണ്ട” എന്നാൽ താഴെ സ്റ്റേഷനിൽ നിന്ന് ധീരവ് നേരെ ആദിയുടെ അടുത്തേക്കാണ് വരുന്നത്, തന്നെ ഇടിക്കാൻ ആളെ ഏലപ്പിചതിന്റെ പകയിൽ മുൻപിൽ വരുന്നവരെ ഒന്നും അവൻ കണ്ടിരുന്നില്ല, അവന്റെ മൂന്നാല് പേര് വേറെയും ഉണ്ട്. “കണ്ടാൽ അപ്പൊ തന്നെ തീർത്തേക്കണം ആ പന്ന₹₹##%മോനെ”അവൻ ദേഷ്യത്തിൽ പല്ല് ഞെരിച്ചു ലിഫ്റ്റിൽ വന്നിറങ്ങി. ധീരവ് വരുമ്പോൾ കാണുന്നത് ആദിയുടെ ഡോറിന് മുൻപിൽ ഇരുന്നു ഫോണിൽ നോക്കി ഓരോന്ന് പറഞ്ഞു ചിരിക്കുന്ന അക്കിയെയും വിക്കിയെയും ആണ്. അവൻ സംശയത്തിൽ അവരെ നോക്കി അങ്ങോട്ട് ചെന്നു….. പെട്ടന്ന് ആരൊക്കെയോ മുൻപിൽ വന്നു നിൽക്കുന്നത് കണ്ടു

അവർ നിലത്തു നിന്ന് ചാടി എണീറ്റു ബാഗ് ഒരു സൈഡിൽ വെച്ചു. “നിങ്ങൾക്കെന്താ ഇവിടെ കാര്യം “ധീരവ് സംശയത്തിൽ ചോദിച്ചു. “ചേട്ടൻ മലയാളി ആണോ?”വിക്കിയാണ്. “അതെ, നിങ്ങൾ അധ്വികിന്റെ ആരെങ്കിലും ആണോ “അവൻ ചുഴ്ഞ്ഞു നോക്കി. “അധ്വിക് ഞങ്ങളുടെ ഏട്ടനാ, നാട്ടിൽ നിന്ന് ആധിയേട്ടനേ കാണാൻ വന്നതാ ഞങ്ങൾ “അക്കി എടുത്തടിച്ചു പറഞ്ഞു. അത് കേട്ടതും അവന്റെ ചുണ്ടിൽ ഗുണ്ഡമായ ചിരി വിരിഞ്ഞു. ഇരയെ കിട്ടിയ ഭാവത്തിൽ അവരെ നോക്കി. “നിങ്ങളുടെ ഏട്ടൻ ഇപ്പൊ ഇവിടെ ഇല്ലല്ലേ “ഇല്ലെന്ന രീതിയിൽ അവർ തലയാട്ടി. “അവൻ ഒരു business ട്രിപ്പിൽ ആണ്, ഞാൻ അവന്റെ ഫ്രണ്ടാണ് ധീരവ്. അവൻ വരുന്ന വരെ നിങ്ങൾ എന്റെ വീട്ടിൽ നിന്നോ…..

ഈവെനിംഗ് അവൻ തിരിച്ചെത്തും അപ്പൊ കൂടെ പോകാം” ചിരിയോടെ പറയുന്നവനെ വിക്കിയ്ക്ക് അത്ര പിടിച്ചിട്ടില്ല, ചെക്കന് അത്ര വിശ്വാസം വന്നിട്ടില്ല. “അത് വേണ്ട,ഏട്ടന് വിളിച്ചിട്ട് എന്താ വേണ്ടതെന്നു ഞങ്ങൾ നോക്കിക്കോളാം “അവൻ കുറച്ചു ഗൗരവത്തിൽ പറഞ്ഞു. അവന്റെ സംസാരം ധീരവിന് ഇഷ്ട്ടപ്പെട്ടില്ല പക്ഷെ അത് പുറത്തു കാണിക്കാതെ പുഞ്ചിരിച്ചു. “ആരോ വന്നെന്ന് സെക്യൂരിറ്റി വിളിച്ചത് കൊണ്ടാണ് ഞാൻ ഇപ്പൊ വന്നേ, നിങ്ങൾ വേണമെങ്കിൽ വിശ്വസിച്ചാൽ മതി…..” “വാ നമുക്ക് ഈ ഏട്ടന്റെ കൂടെ പോകാം”അക്കി അവന്റെ അടുത്ത് നിന്ന് മെല്ലെ പറഞ്ഞു. “എനിക്ക് ഇയാളെ കണ്ടിട്ട് അത്ര നല്ല ആളാണെന്ന് തോന്നുന്നില്ല,

കണ്ടില്ലേ മുഖത്തെ മുറിവും പുറകിൽ നിൽക്കുന്ന കാട്ടാളന്മാരെയും “അവനും മെല്ലെ പറഞ്ഞു. അതോടെ അക്കി അവന്റെ അടുത്തേക്ക് നീങ്ങി ഷർട്ടിൽ മുറുകെ പിടിച്ചു. ഇനി പറഞ്ഞിട്ട് കാര്യം ഇല്ലെന്ന് മനസിലായ ധീരവ് പിന്നിലുള്ളവരോട് എന്തോ കണ്ണ് കൊണ്ടു കാണിച്ചു. പറഞ്ഞു തീർന്നതും അവരുടെ മുഖത്തേക്ക് എന്തോ സ്പ്രേ അടിച്ചു. ഒന്നും മനസ്സിലാക്കാൻ കൂടെ സമയം കിട്ടാതെ രണ്ടു പേരും നിലത്തേക്ക് ഒരുമിച്ചു വീണു…..അപ്പോഴും പരസ്പരം കൈ വേർപെടുത്താതെ പതിയെ കണ്ണുകളടഞ്ഞു. ധീരവ് പൊട്ടി ചിരിച്ചു കൊണ്ടു എന്തോ നേടിയവനെ പോലെ ആർത്തു ചിരിക്കാൻ തുടങ്ങി. “Bad luck guys…..

.”അവൻ നിലത്തു മുട്ട് കുത്തി ബോധം കേട്ടു കിടക്കുന്നവരെ നോക്കി പറഞ്ഞു. “ഇവരെ എടുത്തു ഗോഡൗണിലേക്ക് വാ “അവരോട് ആഘനാപ്പിച്ചു അവൻ മുൻപിൽ നടന്നു. അവർ രണ്ടു പേരെയും തോളിലിട്ട് താഴെ നടന്നു. നേരം ഇത്ര ആയിട്ടും രണ്ടു പേരെയും കാണാത്തതു കൊണ്ടു നന്ദന് എന്തോ പന്തികേട് തോന്നി. “അക്കിയും വിക്കിയും എണീറ്റില്ലേ ഇതുവരെ “നന്ദൻ ഡെയിനിങ് ഹാളിൽ ഭക്ഷണം കഴിക്കുന്നതിനിടെ ചോദിച്ചു. “ശെരിയാ ഇന്ന് കോളേജ് ഉള്ളതല്ലേ രണ്ടിനും “വിഷ്‌ണു “ഞാൻ ഒന്നു നോക്കിയിട്ട് വരാം “അവൻ വേഗം എണീറ്റു മുകളിലേക്ക് നടന്നു. ഡോർ തിരിച്ചപ്പോൾ തന്നെ ഡോർ ഓപ്പൺ ആയി. ഇവളെന്താ ഡോർ ലോക്ക് ചെയ്യാതെ കിടന്നേ,

ഇത് പതിവില്ലല്ലോ അകത്തേക്ക് കയറി നോക്കിയപ്പോൾ റൂം നീറ്റ് ആൻഡ് ക്ലീൻ ആണ്.അവൻ ബാൽക്കാണിയിലും വാഷ്റൂമിലും എല്ലാം വിളിച്ചു തപ്പി പക്ഷെ ഒരു പൊടിപോലും കിട്ടിയില്ല. അവന്റെ ഉള്ളിൽ ഭയം നിറഞ്ഞു, എന്ത് ചെയ്യണമെന്നറിയാതെ പുറത്തേക്ക് ഇറങ്ങി. “വിഷ്ണു…… വിഷ്ണു “മുകളിൽ നിന്നും നന്ദന്റെ അലർച്ച കേട്ട് അവൻ കഴിക്കുന്നിടത്തു നിന്നു മുകളിലേക്ക് ഓടി…. അവൻ വരുമ്പോൾ വിക്കിയുടെ റൂമിൽ നിന്നിറങ്ങി വരുന്നവനെ സംശയത്തോടെ നോക്കി. “എന്താ ഏട്ടാ ” “രണ്ടു പേരും വീട്ടിൽ ഇല്ല, “അവൻ പേടിയോടെ അവനെ നോക്കി. “What??? അവരില്ലെന്നോ?? എങ്ങോട്ട് പോവാനാ ഇവിടെ എവിടെങ്കിലും കാണും….

ഇതരുടെ സ്ഥിരം ഏർപ്പാടാ “വിഷ്ണുവിന് കേൾക്കുന്നത് സത്യമാണോ കഴിഞ്ഞില്ല. “ഇല്ലെടാ ഞാൻ നോക്കി “അവൻ നിസ്സഹാനായി അവന്റെ തോളിൽ കൈ വെച്ചു. വിഷ്ണു വേഗം അവരുടെ മുറിയിൽ അടിച്ചു പെറുക്കി തിരയാൻ തുടങ്ങി. മുകളിലെ ശബ്ദം കേട്ട് എല്ലാവരും അങ്ങോട്ട് ഓടി വന്നു. “എന്താ ഇവിടെ ബഹളം, എന്താ നന്ദാ ഇവിടെ പ്രശ്നം “ആദിയുടെ അച്ഛൻ “അത് പിന്നെ അങ്കിൾ “അവൻ ഒന്നും മിണ്ടാതെ തല താഴ്ത്തി “ഇങ്ങനെ നിൽക്കാതെ കാര്യം പറയുന്നുണ്ടോ “അമ്മ “ആന്റി അക്കിയെയും വിക്കിയെയും കാണാൻ ഇല്ല “വിഷ്ണു പറഞ്ഞു നിർത്തി. “ഈശ്വരാ എന്റെ കുഞ്ഞ് “അമ്മ നെഞ്ചിൽ കൈ വെച്ചു പിന്നിലേക്ക്‌ ആഞ്ഞു.

“പേടിക്കാൻ ഒന്നും ഇല്ല, വിക്കിയും കൂടെ ഉണ്ട്, നമുക്ക് അന്വേഷിക്കാം ഇവിടെ അടുത്ത് എങ്ങോട്ടെങ്കിലും പോയി കാണും “നന്ദൻ സമാധാനിപ്പിച്ചു. “നിങ്ങൾ വേഗം പോലീസ് സ്റ്റേഷനിൽ കംപ്ലയിന്റ് കൊടുക്ക്, മനുഷ്യനേ തീ തീറ്റിക്കാൻ”രേവതി ആരും ഒന്നും മിണ്ടുന്നില്ല…… “ദേ ഇവിടെ ഒരു ലെറ്റർ “വൈഷ്ണി നിലത്തു കിടന്ന ലെറ്റർ എടുത്തുയർത്തി. നന്ദൻ വേഗം അത് വാങ്ങി തുറന്നു….. അതിൽ എഴുതിയിരിക്കുന്നത് കണ്ടു ഞെട്ടി കൊണ്ടു വിഷ്ണുവിനെ നോക്കി. “എന്താ ഏട്ടാ “അവൻ ലെറ്റർ വിഷ്ണുവിന് നേരെ നീട്ടി.അവനും ഒന്ന് ഞെട്ടി. അവരുടെ മുഖഭാവം കണ്ടു ബാക്കിയുള്ളവരും ഒന്ന് പേടിച്ചു. “നിങ്ങൾ മനുഷ്യനേ പേടിപ്പിക്കാതെ എന്താ അതിൽ എന്ന് പറയുന്നുണ്ടോ “

അവർ ഒന്നും മിണ്ടുന്നില്ല എന്ന് കണ്ടു വൈഷ്ണവി അതെടുത്തു വായിച്ചു. അവർ ആധിയേട്ടന്റെ അടുത്തേക്ക് പോയതാണെന്ന്…… “ഇതിനാണോ ഇങ്ങനെ പേടിച്ചിരുന്നേ, മനുഷ്യൻ അങ്ങ് ഇല്ലാണ്ടായി “അമ്മ കണ്ണ് തുടച്ചു കൊണ്ടു ദീർഘ ശ്വാസം എടുത്തു. “ആദിയുടെ അടുത്തേക്കല്ലേ, അപ്പൊ പേടിക്കാൻ ഇല്ല, രണ്ടു ദിവസം കഴിഞ്ഞു വന്നോളാം,,, ഈ കുട്ട്യോളുടെ ഒരു കാര്യം “അച്ഛനും ചിരിച്ചു കൊണ്ടു താഴെക്ക് ഇറങ്ങി പുറകെ ബാക്കി ഉള്ളവരും. പക്ഷെ നന്ദനും വിഷ്ണുവും തറഞ്ഞു നിൽക്കുവാണ്, ഏത് നിമിഷവും അപകടം പതുങ്ങി നിൽക്കുന്ന ഇടത്തേക്കാണ് പോയിരിക്കുന്നത്, അവരിൽ ഭയം പതഞ്ഞു കൊണ്ടിരുന്നു പരസ്പരം ഒന്നും മിണ്ടാതെ നോക്കി. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

മുക്ത എല്ലാവരുടെയും വർക്കും കാര്യങ്ങളും ഒന്ന് കണ്ണോടിച്ചു തിരിച്ചു ഓഫീസിലേക്ക് പോകാൻ നേരമാണ് ആദിയുടെ ക്യാബിൻ അടഞ്ഞു കിടക്കുന്നത്… ആദി ഇതുവരെ ആയിട്ടും വന്നില്ലേ, ഇനി അസുഗം വല്ലതും,പറഞ്ഞൊന്നും കേട്ടില്ലല്ലോ.വെറുതെ മനുഷ്യനേ പേടിപ്പിക്കാൻ ഇറങ്ങിക്കോളും….. “ഗായത്രി, അധ്വിക് ഇന്ന് ഓഫീസിൽ വന്നില്ലേ ” “No, മേം “അതിനൊന്നു മൂളി ഫോൺ എടുത്തു ആദിയ്ക്ക് അടിച്ചു. കുറച്ചു സമയത്തെ റിങ്ങിന് ശേഷം കാൾ അറ്റൻഡ് ചെയ്തു. “ഹലോ വാമി “അവന്റെ ശബ്ദം കേട്ടപ്പോൾ തന്നെ അവൾക്ക് പാതി ജീവൻ തിരിച്ചു കിട്ടി.അവൾ ഒന്ന് നെടുവീർപ്പിട്ടു…. “ആദി ഇന്ന് ലീവ് എടുത്തോ ” ഗൗരവത്തിൽ ആണെങ്കിലും ശബ്ദത്തിൽ പരിഭവം കലർന്നിരുന്നു.

“അത് ഞാൻ അവിടെ ഇല്ല, out off സ്റ്റേഷനാ… ചെന്നൈ” “എന്ത്?? ഔട്ട്‌ ഓഫ്‌ സ്റ്റേഷനോ?? ” “പെട്ടന്നായിരുന്നു, രാത്രിയാണ് മെയിൽ വന്നേ….. നീ ഉറങ്ങുവാണെന്ന് കരുതി വിളിക്കാതിരുന്നേ ” “ഇപ്പൊ ഞാൻ വിളിച്ചില്ലെങ്കിൽ ഇന്ന് അറിയേ ഇല്ലായിരുന്നു അല്ലെ 🤨”ലെവൾ കലിപ്പിലാണ്.ആദി നാവ് കടിച്ചു കൊണ്ടു തലയിൽ കൈ വെച്ചു. “ഞാൻ മെസ്സേജ് അയക്കാൻ നിൽക്കുവായിരുന്നു. അപ്പൊ തന്നെ നീ വിളിച്ചു 🤗” “താൻ വേണമെങ്കിൽ പറഞ്ഞാൽ മതി, എനിക്കൊരു നിർബന്ധവും ഇല്ല, എനിക്ക് വേറെ പണിയുണ്ട്,ഞാൻ ഫോൺ വെക്കുവാ🤨 “അതും പറഞ്ഞു ഫോൺ കട്ട് ചെയ്തു പോക്കറ്റിലിട്ടു. ഇഷ്ടാണോന്ന് ചോദിച്ചാല്ല ഇല്ലെന്ന് പറയും,

എന്നാലോ ഞാൻ ആരോടും മിണ്ടാൻ പാടില്ല, പറയാതെ പോകാനും പാടില്ല…… ഇങ്ങനെ പോയാൽ ഞാൻ കുറച്ചു വെള്ളം കുടിക്കേണ്ടി വരും ആദി ഓരോന്ന് ആലോചിച്ചു സ്വയം ചിരിച്ചു. മുക്ത ഫോൺ വെച്ചു നേരെ നോക്കുമ്പോൾ കയ്യിൽ ഓഫീസ് ബാഗും പിടിച്ചു ദീക്ഷിത് വരുന്നുണ്ട്. അവനെ കണ്ടു. “ഇന്ന് ലീവ് എടുത്തു കൂടായിരുന്നോ?”അവനെ കണ്ട പാടെ മുക്ത പറയുന്നത് കേട്ട് അവനുള്ളിൽ മഞ്ഞ് വീണ സുഖം തോന്നി. “ഇപ്പൊ ഓക്കേയാണ്…..”ചിരിച്ചു കൊണ്ടു തന്നെ മറുപടി പറഞ്ഞു. “മ്മ്, ഉച്ചയ്ക്ക് നമുക്ക് കൗൺസ്ട്രക്ഷൻ വരെ പോകണം, മാസവസാനമായി ബജറ്റും മറ്റും ക്ലിയർ ചെയ്യണം ” മുന്നിലേക്ക് നടന്നു എന്തോ ഓർമ വന്നു അവനോട് പറഞ്ഞു.

“പറഞ്ഞാൽ മതി നമുക്കിറങ്ങാം ” പറയുമ്പോഴും അവന്റെ മുഖത്തു പറഞ്ഞറിയിക്കാൻ കഴിയാത്ത അത്രയും സന്തോമായിരുന്നു.മുക്ത ഇതൊന്നും മൈൻഡ് ചെയ്യാതെ തിരിച്ചു നടന്നു…….. ലഞ്ച് ബ്രേക്ക്‌ കഴിഞ്ഞു ഇറങ്ങാനായി അവൾ ദീക്ഷിതിനെയും കാത്ത് ലിഫ്റ്റിന്റെ അടുത്ത് വാച്ചിലേക്കും നോക്കി നിൽക്കുവാണ്.മുഖത്തു ഗൗരവം തന്നെയാണ്…… ദീക്ഷിത് തന്റെ ലാപ്പും കയ്യിൽ പിടിച്ചു വേഗത്തിൽ ഓടിവരുന്നുണ്ട്. ദൂരെ നിന്ന് ഓടി വരുന്നവനെ കണ്ടു അവൾ ലിഫ്റ്റ് ഓപ്പൺ ചെയ്തു അകത്തേക്ക് കയറി ഓടി വരുന്നവനെ കൈ കെട്ടി നോക്കി നിന്നു….അതോടെ അത് അടയുന്നതിന് മുൻപ് എത്താൻ വേണ്ടി അവൻ കുറച്ചു വേഗത്തിൽ ഓടി…

ലിഫ്റ്റ് മുഴുവൻ അടയാൻ ഒരുങ്ങിയതും ദിക്ഷിത് കാൽ വെച്ചു തടഞ്ഞു. അതോടെ അത് മുഴുവനായി ഓപ്പൺ ആയി….. അവൻ അകത്തേക്ക് കയറി നെഞ്ചിൽ കൈ വെച്ചു ശരിക്കൊന്ന് ശ്വാസം എടുത്തു….മുക്ത ഒന്നും നടന്നിട്ടില്ല എന്ന നിൽപ്പാണ്. അവൻ അവളെ നെടുവീർപ്പിട്ട് കൊണ്ടു ഒന്ന് നോക്കി…. “പറഞ്ഞ ടൈമിൽ എത്തിയിരിക്കണം, കൃത്യ നിഷ്ടത എനിക്ക് നിർബന്ധമാണ്”അവനെ നോക്കാതെ നേരെ നോക്കി കൊണ്ടു പറഞ്ഞു.അതിനൊന്നു അമർത്തി മൂളി താഴെ ലിഫ്റ്റ് ഇറങ്ങി കാറിന്റെ അടുത്തേക്ക് നടന്നു….. മുക്ത ഡ്രൈവിങ് സീറ്റിലേക്ക് നടന്നു. ഇനി എവിടെ ഇരിക്കും എന്നറിയാതെ അവൻ സംശയത്തിൽ അവളെ നോക്കി.

മുൻപിലാണോ അതോ പിന്നിലോ…കാന്താരിയുടെ സ്വഭാവം വെച്ചു എങ്ങനെ പോയാലും കേടാ🧐 “നോക്കി നിൽക്കാതെ താൻ വേഗം കയറുന്നുണ്ടോ”അവൾ ഒച്ചയിട്ടതും അവൻ വേഗം മുൻപിൽ കയറി നേരെ ഇരുന്നു. “സീറ്റ് ബെൽറ്റ്‌ ഇടാൻ ഇനി പ്രത്യേകം പറയണോ “കാർ സ്റ്റാർട്ട്‌ ചെയ്യാൻ നേരം കനപ്പിച്ചുള്ള ചോദ്യം കേട്ട് അവൻ അറിയാതെ തലയാട്ടി വേഗം അതെടുത്തിട്ടു. ഇടേണ്ട താമസം കാർ ശര വേഗത്തിൽ ഗെറ്റ് കടന്നു. ദീക്ഷിത് പെട്ടന്ന് മുന്നോട്ടു ആഞ്ഞു…..അവളുടെ സ്പീഡ് കണ്ടു അവന് ആശ്ചര്യം തോന്നി…..തനിക്ക് പറ്റിയ മൊതല് തന്നെ. അവനോർത്തു ചിരിച്ചു. “ഇന്നലെ എന്നെ ഹോസ്പിറ്റലിൽ എത്തിച്ചതിന് താങ്ക്സ് “അവൻ സംസാരം തുടർന്നു.

“നന്ദി എന്നോടല്ല ആദിയോട് പറ, അവനാണ് നിന്നെ ഹോസ്പിറ്റലിൽ എത്തിച്ചതും അവിടെ നിന്ന് വേണ്ടതൊക്കെ ചെയ്തതും “അവനെ നോക്കാതെ ഡ്രൈവിൽ ശ്രദ്ധിച്ചു കൊണ്ടു പറഞ്ഞു…. ആദി എന്ന് കേട്ടതും ദീക്ഷിതിന്റെ മുഖത്തു ദേഷ്യം നിഴലിച്ചു പക്ഷെ അത് പുറമേ കാണിക്കാതെ നേരെ ഇരുന്നു. യാത്രയിൽ രണ്ടു പേരും ഒന്നും സംസാരിച്ചില്ല. കൺസ്ട്രക്ഷനിൽ എത്തിയതും മുക്ത കാർ പാർക്ക് ചെയ്തു ഇറങ്ങി.കൂടെ ദീക്ഷിതും…. മുക്ത സ്റ്റാഫിസിനോട്‌ കാര്യങ്ങൾ ഓരോന്ന് പറഞ്ഞു കൊടുത്തും നിരീക്ഷിച്ചു മുൻപിൽ നടന്നു ഇതെല്ലാം ഇമവെട്ടാതെ നോക്കി കാണുവാണ് ദീക്ഷിത്. സംസാരിക്കുമ്പോൾ മുഖത്തേക്ക് വരുന്ന മുടി ഇഴകൾ പിന്നിലേക്ക് മാറ്റുന്നത് അവൻ പ്രണയർദ്രമായി നോക്കി കണ്ടു.

അറിയാതെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു. ഇടയ്ക്ക് പേന കൊണ്ടു ചൂണ്ടി കൊണ്ടു നീണ്ട വിരലുകളുടെ ഓരോ പ്രവൃത്തിയും അവനെ തന്നെ നഷ്ടപ്പെടും പോലെ തോന്നി.ചുമരിൽ ചാരി നിന്ന് അങ്ങനെ നോക്കി നിന്നു. “ദീക്ഷിത് “തന്നെ പുരികം ഉയർത്തി നോക്കുന്നവളുടെ വിളിയിലാണ് അവന് സ്വബോധം വന്നത്.ഒരു ചമ്മലോടെ തലയിൽ കൈ വെച്ചു അങ്ങോട്ട് ചെന്നു. “സ്വപ്നം കണ്ടിരിക്കാനല്ല തന്നെ ഇങ്ങോട്ട് കൊണ്ടു വന്നേ ” “മേം എന്താ ചെയ്യേണ്ടതെന്ന് പറഞ്ഞാൽ മതി “അവൻ സ്വരം താഴ്ത്തി. “മ്മ്, ഓഫീസിലേക്ക് ചെല്ല്…..ഡോക്യുമെന്റ്സ് എല്ലാം അവിടെയുണ്ട് “മുക്ത അങ്ങോട്ട് ചൂണ്ടി, അവൻ വേഗം ഓഫീലേക്ക് കയറി….. പെട്ടന്ന് മുക്തയുടെ ഫോൺ റിങ് ചെയ്തു….അവൾ ഫോൺ എടുത്തു ചെവിയിൽ വെച്ചു. “What “അപ്പുറത്ത് നിന്ന വാക്കുകൾ കേൾക്കാൻ ആവാതെ ഫോൺ കയ്യിൽ നിന്ന് നിലത്തേക്ക് ഊർന്നു വീണു………കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button