Kerala
കസ്റ്റഡിയിലെടുക്കുന്നതിനിടെ എസ് ഐയെ കുത്തി ഗുണ്ട; ശ്രീജിത്ത് ഉണ്ണിയെ തേടി പോലീസ്

തിരുവനന്തപുരത്ത് കാപ്പ കേസ് പ്രതിയെ പിടികൂടുന്നതിനിടെ എസ് ഐക്ക് കുത്തേറ്റു. പൂജപ്പുര എസ്‌ഐ സുധീഷിനെയാണ് ശ്രീജിത്ത് ഉണ്ണിയെന്ന ഗുണ്ട ആക്രമിച്ചത്. സുധീഷിന്റെ കൈയ്യിലാണ് കുത്തേറ്റത്.
ഇന്നലെ രാത്രിയാണ് സംഭവം. കുപ്പി കൊണ്ടാണ് കയ്യിൽ കുത്തിയത്. എസ് ഐയുടെ കൈയ്ക്ക ആറ് തുന്നലുണ്ട്. ശ്രീജിത്ത് ഉണ്ണി മദ്യപിച്ച് ബഹളമുണ്ടാക്കുന്നുവെന്ന വിവരം ലഭിച്ചതിനെ തുടർന്ന് സുധീഷിന്റെ നേതൃത്വത്തിൽ ഇയാളെ പിടികൂടാനായി പോലീസ് പോകുകയായിരുന്നു.
ആക്രമണം നടത്തിയ ശേഷം ശ്രീജിത്ത് സ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ടു. ഇയാൾക്കായി തെരച്ചിൽ തുടരുകയാണ്.