Kerala
കൊച്ചിയിൽ നേപ്പാൾ യുവതിയുടെ പരാക്രമം; എസ് ഐയുടെ മൂക്കിടിച്ച് തകർത്തു, നാല് പോലീസുകാർക്ക് പരുക്ക്

എറണാകുളം അയ്യമ്പുഴയിൽ പോലീസുകാർക്ക് നേരെ നേപ്പാൾ സ്വദേശിയായ യുവതിയുടെ ആക്രമണം. പുലർച്ചെ വാഹന പരിശോധനക്കിടെ കസ്റ്റഡിയിലെടുത്തപ്പോഴാണ് സംഭവം. എസ് ഐയുടെ മൂക്ക് ഇടിച്ച് തകർത്തു. ആക്രമണത്തിൽ നാല് പോലീസുകാർക്ക് പരുക്കേറ്റു
സംഭവത്തിൽ നേപ്പാൾ സ്വദേശി ഗീത, പുരുഷ സുഹൃത്ത് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. അയ്യമ്പുഴയിൽ രാത്രി ലഹരിമാഫിയ സംഘം നിലയുറപ്പിച്ചെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പരിശോധന നടത്തിയത്. ഇതിനിടെ വഴിയരികിൽ നേപ്പാൾ യുവതിയും യുവാവും ബൈക്കിൽ നിൽക്കുന്നത് കണ്ടു
കാര്യങ്ങൾ തിരിക്കിയതോടെ പരസ്പരവിരുദ്ധമായ മറുപടിയാണ് ഇവർ നൽകിയത്. തുടർന്ന് കസ്റ്റഡിയിലെടുക്കാൻ തുടങ്ങിയപ്പോഴാണ് യുവതി എസ് ഐയുടെ മൂക്കിനിടിച്ചത്. മറ്റ് പോലീസുകാരെ കടിക്കുകയും മാന്തുകയുമൊക്കെ ചെയ്തു. തുടർന്ന് നാട്ടുകാർ കൂടി ഇടപെട്ടാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.