Kerala

കുടകിൽ ഭാര്യയെയും മകളെയും അടക്കം നാല് പേരെ കുത്തിക്കൊന്നു; മലയാളി യുവാവ് പിടിയിൽ

കർണാടകയിലെ കുടകിൽ ഭാര്യയെയും മകളെയുമടക്കം നാല് പേരെ കുത്തിക്കൊന്ന മലയാളി പിടിയിൽ. തിരുനെല്ലി ഉണ്ണികപറമ്പ് ഊരിലെ ഗിരീഷാണ്(38) പോലീസിന്റെ പിടിയിലായത്. ഗിരീഷിന്റെ ഭാര്യ നാഗി(34), മകൾ കാവേരി(5), ഭാര്യയുടെ മാതാപിതാക്കളായ കരിയൻ(70), ഗൗരി(65) എന്നിവരാണ് കൊല്ലപ്പെട്ടത്

വ്യാഴാഴ്ച കൊല നടത്തിയ ശേഷം രക്ഷപ്പെട്ട പ്രതിയെ വയനാട് തലപ്പുഴയിൽ വെച്ചാണ് പിടികൂടിയത്. ഇയാളെ കർണാടക പോലീസിന് കൈമാറി. പരിസരവാസികളാണ് നാല് പേരെയും വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടത്. തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു

കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് വിവരം. ഏഴ് വർഷം മുമ്പായിരുന്നു ഗിരീഷിന്റെ വിവാഹം. ഏതാനും ദിവസങ്ങൾ മുമ്പാണ് ഇവർ കരിയന്റെ വീട്ടിലേക്ക് താമസം മാറിയത്.

Related Articles

Back to top button
error: Content is protected !!