National

സൈന്യം മാത്രം മതി; മലയാളി രക്ഷാപ്രവർത്തകർ തിരികെ പോകണമെന്ന് കർണാടക പോലീസ്

[ad_1]

ഷിരൂരിൽ മണ്ണിടിഞ്ഞ് വീണ സ്ഥലത്ത് നിന്നും മലയാളി രക്ഷാപ്രവർത്തകരോട് തിരികെ പോകാൻ കർണാടക പോലീസിന്റെ നിർദേശം. രഞ്ജിത്ത് ഇസ്രായേൽ അടക്കമുള്ള ആളുകളോടാണ് തിരികെ പോകാൻ നിർദേശിച്ചത്. ഇന്ത്യൻ സൈന്യം മാത്രം അപകടസ്ഥലത്ത് മതിയെന്നും അര മണിക്കൂറിനുള്ളിൽ മറ്റുള്ളവർ മാറണമെന്നുമാണ് നിർദേശം നൽകിയത്.

കാണാതായ കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തെരച്ചിൽ ഏഴാം ദിവസവും തുടരുന്നതിനിടെയാണ് കർണാടക പോലീസിന്റെ ഇടപെടൽ. രക്ഷാപ്രവർത്തകൻ രഞ്ജിത്ത് ഇസ്രായേലിനെ കർണാടക പോലീസ് മർദിച്ചതായും ആരോപണമുണ്ട്. പോലീസ് അനാവശ്യമായി ഇടപെടുന്നുവെന്നാണ് ലോറി ഉടമയായ മനാഫ് ആരോപിച്ചത്

അതേസമയം മെറ്റൽ ഡിറ്റക്ടർ പരിശോധനയിൽ ലോഹ സാന്നിധ്യത്തിന്റെ സിഗ്നൽ ലഭിച്ചെന്ന് വിവരം ലഭിച്ചതിനാൽ തെരച്ചിൽ ഊർജിതമായി നടക്കുകയാണ്. ലോറിയെന്ന സംശയത്തിൽ മണ്ണ് നീക്കി പരിശോധന നടക്കുന്നു. എട്ട് മീറ്റർ താഴ്ച്ചയിൽ മെറ്റൽ സാന്നിധ്യമെന്നാണ് സൂചന. ഒരിടത്ത് കൂടി സിഗ്നൽ ലഭിച്ചിട്ടുണ്ട്. ലോറിയുടെ ഭാഗമാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. 8 മീറ്റർ വരെ പരിശോധന നടത്താനാകുന്ന റഡാർ ഉപയോഗിച്ചുള്ള പരിശോധനയിലാണ് സിഗ്നൽ ലഭിച്ചത്.



[ad_2]

Related Articles

Back to top button