National
ഗുജറാത്തിൽ പടക്ക നിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ 13 പേർ മരിച്ചു; നാല് പേർക്ക് പരുക്ക്

ഗുജറാത്തിലെ ബനസ്കന്ത ജില്ലയിലെ പടക്ക നിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ 13 പേർ മരിച്ചു. വൻ സ്ഫോടനത്തെ തുടർന്ന് കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നുവീണു.
കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് 13 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. നാല് പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരുടെ നില ഗുരുതരമല്ലെന്നാണ് വിവരം.
പടക്കനിർമാണം നടക്കുന്നതിനിടെയാണ് സ്ഫോടനമുണ്ടായത്. അഗ്നിരക്ഷാ സേന എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ദുരന്തസ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.