സ്വയം പ്രഖ്യാപിത ആൾദൈവം നിത്യാനന്ദ ജീവത്യാഗം ചെയ്തതായി അനുയായി

സ്വയം പ്രഖ്യാപിത ആൾദൈവം നിത്യാനന്ദ മരിച്ചതായി അഭ്യൂഹം. സനാതന ധർമം സ്ഥാപിക്കുന്നതിനായി പോരാടിയ സ്വാമി ജീവത്യാഗം ചെയ്‌തെന്ന് സഹോദരിപുത്രനും അനുയായിയുമായ സുന്ദരേശ്വരനാണ് അറിയിച്ചത്. നിത്യാനന്ദയുടെ അനുയായികളുമായി നടത്തിയ വീഡിയോ കോൺഫറൻസിംഗിലാണ് ഇക്കാര്യം അറിയിച്ചത്
2010ൽ നടി രഞ്ജിതക്കൊപ്പമുള്ള വീഡിയോ പുറത്തുവന്നത് മുതൽ വിവാദങ്ങളിൽ നിറഞ്ഞുനിന്ന സ്വയം പ്രഖ്യാപിത ആൾദൈവമാണ് നിത്യാനന്ദ. 2019ൽ ഇയാൾ ഇന്ത്യ വിട്ടിരുന്നു. തങ്ങളുടെ മൂന്ന് മക്കളെ തട്ടിക്കൊണ്ടുപോയതായി തമിഴ് ദമ്പതികൾ നൽകിയ പരാതിയിൽ ഗുജറാത്ത് പോലീസ് അറസ്റ്റിന് നീക്കമാരംഭിച്ചതിന് പിന്നാലെയാണ് ഇന്ത്യ വിട്ടത്
ഇക്വഡോറിന് സമീപം ഒരു സ്വകാര്യ ദ്വീപ് വാങ്ങി നിത്യാനന്ദ ഇതൊരു രാജ്യമായി പ്രഖ്യാപിച്ചിരുന്നു. കൈലാസ എന്ന പേരിലാണ് രാജ്യം സ്ഥാപിച്ചതെന്നും നിത്യാനന്ദ അവകാശപ്പെട്ടിരുന്നു. നിത്യാനന്ദ മരിച്ചതായി 2022ൽ വാർത്ത വന്നിരുന്നു. എന്നാൽ താൻ ചികിത്സയിലാണെന്ന് കാണിച്ച് പിന്നീട് ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടു. എന്നാൽ അടുത്തിടെയായി നിത്യാനന്ദയുടെ വീഡിയോ പ്രഭാഷണങ്ങൾ പുറത്തുവരാറുണ്ടായിരുന്നില്ല