National
പ്രായപരിധി കർശനമാക്കുന്നതിനെതിരെ പാർട്ടി കോൺഗ്രസിൽ വിവിധ സംസ്ഥാന ഘടകങ്ങൾ

സിപിഎമ്മിൽ പ്രായപരിധി കർശനമായി നടപ്പാക്കുന്നതിനെതിരെ വിവിധ സംസ്ഥാന ഘടകങ്ങൾ. പാർട്ടി ഘടകത്തിൽ പ്രവർത്തിക്കാനുള്ള യോഗ്യത പ്രായം മാത്രമാകരുതെന്ന് ഗ്രൂപ്പ് ചർച്ചയിൽ ആവശ്യമുയർന്നു. മധുരയിൽ നടക്കുന്ന 24ാം പാർട്ടി കോൺഗ്രസിലാണ് വിഷയം ചർച്ചയായത്
രാഷ്ട്രീയ അവലോകന റിപ്പോർട്ടിലും സംഘടനാ റിപ്പോർട്ടിലുമായി കേരളത്തിൽ നിന്ന് എട്ട് പേർ ചർച്ചയിൽ പങ്കെടുക്കും. 75 വയസ് കടന്നവരെ കമ്മിറ്റികളിൽ നിന്ന് ഒഴിവാക്കാനുള്ള തീരുമാനം കണ്ണൂരിൽ നടന്ന 23ാം പാർട്ടി കോൺഗ്രസാണ് എടുത്തത്
ഇതേ തുടർന്നാണ് കഴിഞ്ഞ തവണ ജി സുധാകരനും ഇത്തവണ പികെ ശ്രീമതി, എകെ ബാലൻ എന്നിവരെല്ലാം സംസ്ഥാന സമിതിയിൽ നിന്ന് പുറത്തായത്. പ്രായപരിധിയെ തുടർന്ന് ഇത്തവണ 20 പേരാണ് കേന്ദ്ര കമ്മിറ്റിയിൽ നിന്ന് ഒഴിവാകാൻ നിൽക്കുന്നത്. പിബിയിൽ നിന്ന് ഏഴ് പേരും ഒഴിവാകും