Kerala

മാസപ്പടി കേസ്: വീണയെ അറസ്റ്റ് ചെയ്യുമോയെന്നത് നിർണായകം, പ്രതികൾ കോടതിയെ സമീപിച്ചേക്കും

മാസപ്പടി കേസിൽ പ്രോസിക്യൂഷൻ അനുമതി ലഭിച്ചതോടെ മുഖ്യമന്ത്രിയുടെ മകൾ വീണ അടക്കമുള്ളവർക്ക് എസ് എഫ് ഐ ഒ ഉടൻ സമൻസ് അയക്കും. വീണയെ അറസ്റ്റ് ചെയ്യുമോയെന്നതും ആകാംക്ഷയാണ്. അതേസമയം കുറ്റപത്രം റദ്ദാക്കാൻ പ്രതികൾ കോടതിയെ സമീപിച്ചേക്കും

വീണക്ക് കിട്ടിയത് ചെയ്യാത്ത സേവനത്തിനുള്ള പണമാണെന്നാണ് എസ്എഫ്‌ഐഒ കണ്ടെത്തൽ. കരുതലോടെയാണ് അന്വേഷണ സംഘം നീങ്ങുന്നത്. റിപ്പോർട്ട് മന്ത്രാലയത്തിന് മുമ്പാകെ സമർപ്പിച്ച് പ്രോസിക്യൂഷൻ അനുമതിക്കായി ആദ്യം കാത്തിരുന്നു. തുടർ നടപടികൾക്ക് തടസ്സമില്ലെന്ന് ഡൽഹി കോടതി തീരുമാനം വന്നതോടെ പ്രോസിക്യൂഷൻ നടപടികൾ വേഗത്തിലാക്കി

രാഷ്ട്രീയ പ്രാധാന്യമുള്ള കേസിൽ എസ്എഫ്‌ഐഒ അറസ്റ്റിന് മുതിരുമോ എന്നതാണ് നിർണായകം. സിഎംആർഎല്ലിന്റെ ഡയറക്ടർ ബോർഡ് അംഗങ്ങളും സിഎഫ്ഒയും സിജിഎമ്മും അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും വിചാരണ നേരിടണം.

Related Articles

Back to top button
error: Content is protected !!