Kerala

മലപ്പുറത്ത് എസ് ഡി പി ഐ പ്രവർത്തകരുടെ വീട്ടിൽ എൻഐഎ റെയ്ഡ്; നാല് പേരെ കസ്റ്റഡിയിലെടുത്തു

മലപ്പുറത്ത് നാല് എസ് ഡി പി ഐ പ്രവർത്തകരെ എൻഐഎ കസ്റ്റഡിയിലെടുത്തു. പുലർച്ചെ മൂന്ന് മണിയോടെ എൻഐഎ സംഘം ഇവരുടെ വീടുകളിലെത്തിയാണ് കസ്റ്റഡിയിലെടുത്തത്

റിഷാദ്, ഖാലിദ്, സൈതലവി, ഷിഹാബ് എന്നിവരാണ് കസ്റ്റഡിയിലായത്. മറ്റൊരു എസ് ഡി പി ഐ പ്രവർത്തകനായ ഷംനാദിന്റെ വീട്ടിൽ എൻഐഎ റെയ്ഡ് നടത്തുകയാണ്.

ഇയാൾ വീട്ടിലില്ലെന്നാണ് വിവരം. കൊച്ചി എൻഐഎ യൂണിറ്റിൽ നിന്നുള്ള ഉദ്യോഗസ്ഥരാണ് റെയ്ഡിന് എത്തിയത്. ഏത് കേസുമായി ബന്ധപ്പെട്ടാണ് നടപടിയെന്ന കാര്യത്തിൽ വ്യക്തതയില്ല.

Related Articles

Back to top button
error: Content is protected !!