Kerala

അർജുൻ ആയങ്കി തിരുവനന്തപുരത്ത് പോലീസ് കസ്റ്റഡിയിൽ; പിടിയിലായത് കഴക്കൂട്ടത്ത് നിന്ന്

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അർജുൻ ആയങ്കി തിരുവനന്തപുരത്ത് പോലീസ് കസ്റ്റഡിയിൽ. കഴക്കൂട്ടത്തെ ഒരു വീട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ഗുണ്ടാലിസ്റ്റിൽ പെട്ട ആദർശ് എന്നയാളുടെ വീട്ടിൽ നിന്നാണ് അർജുൻ ആയങ്കിയെ പോലീസ് കസ്റ്റഡിയിലെടുത്തത്.

്കരുതൽ തടങ്കൽ ആണെന്നാണ് വിവരം. കുളത്തൂരുള്ള ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് റൗഡി ലിസ്റ്റിലുള്ള ആദർശിന്റെ വീട്ടിൽ പരിശോധനക്ക് എത്തിയതായിരുന്നു പോലീസ്.

ഈ സമയത്ത് വീട്ടിലുണ്ടായിരുന്ന അർജുൻ ആയങ്കിയെയും ആദർശിനൊപ്പം കസ്റ്റഡിയിലെടുക്കുകയായിരുന്നു. എന്നാൽ താൻ ഉത്സവം കാണാനെത്തിയതെന്നാണ് അർജുൻ വിശദീകരിക്കുന്നത്.

Related Articles

Back to top button
error: Content is protected !!