Kerala

ഗോകുലം ഗോപാലനെ വീട്ടിലെത്തി ചോദ്യം ചെയ്ത് ഇഡി; ചെന്നൈ, കോഴിക്കോട് ഓഫീസുകളിൽ റെയ്ഡും

പ്രമുഖ വ്യവസായിയും സിനിമാ നിർമാതാവുമായ ഗോകുലം ഗോപാലിനെ ഇഡി ചോദ്യം ചെയ്തു. കൊച്ചിയിൽ നിന്നുള്ള ഇഡി സംഘമാണ് വടകരയിലെ വീട്ടിലെത്തി ഗോകുലം ഗോപാലനെ ചോദ്യം ചെയ്യുന്നത്. കോഴിക്കോട് അരയിടത്തുപാലത്തുള്ള ഗോകുലം ഗ്രാൻഡ് കോർപറേറ്റ് ഓഫീസിലും ചെന്നൈ കോടമ്പാക്കത്തുള്ള ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ധനകാര്യ സ്ഥാപനങ്ങളിലും ഇഡി റെയ്ഡ് നടത്തി

വെള്ളിയാഴ്ച രാവിലെ 11.30ഓടെയാണ് കോഴിക്കോട് ഗോകുലം മാളിനോട് ചേർന്നുള്ള ഓഫീസിൽ റെയ്ഡ് ആരംഭിച്ചത്. സിഐഎസ്എഫ് സംഘത്തിന്റെ സുരക്ഷയിലാണ് കോഴിക്കോടും ചെന്നൈയിലും പരിശോധന നടക്കുന്നത്. ധനകാര്യ സ്ഥാപനത്തിൽ ചട്ടവിരുദ്ധമായ പണമിടപാട് നടന്നെന്ന് ചൂണ്ടിക്കാട്ടിയാണ് റെയ്‌ഡെന്നാണ് സൂചന

ഫെമ നിയമലംഘനം ചൂണ്ടിക്കാട്ടിയാണ് റെയ്‌ഡെന്നും എമ്പുരാൻ സിനിമയുമായി റെയ്ഡിന് ബന്ധമില്ലെന്നും ഇഡി വൃത്തങ്ങൾ പറയുന്നു. എമ്പുരാന്റെ സിനിമയുടെ നിർമാണ പങ്കാളിയാണ് ഗോകുലം ഗോപാലൻ. 2023ലും ഗോകുലത്തിന്റെ ഓഫീസുകളിൽ റെയ്ഡ് നടത്തിയിരുന്നു.

Related Articles

Back to top button
error: Content is protected !!