കത്തോലിക്ക സഭക്കെതിരായ ഓർഗനൈസർ ലേഖനം; ആർഎസ്എസിന്റെ മനസിലിരിപ്പ് പുറത്തുവന്നെന്ന് മുഖ്യമന്ത്രി

ആർഎസ്എസിന്റെ കത്തോലിക്ക സഭക്കെതിരായ ഓർഗനൈസർ ലേഖനത്തിലൂടെ പുറത്തുവന്നത് ആർഎസ്എസിന്റെ യഥാർഥ മനസ്സിലിരിപ്പെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളെ ഹനിക്കുന്ന വഖഫ് നിയമഭേദഗതി ബിൽ പാർലമെന്റിൽ പാസാക്കിയതിന് ശേഷം കത്തോലിക്ക സഭയെ ഉന്നം വെച്ച് നീങ്ങുകയാണെന്നാണ് ഓർഗനൈസറിന്റെ ലേഖനത്തിൽ നിന്നും മനസിലാകുന്നത്
സഭയുടെ സ്വത്തിനെ കുറിച്ച് അനവസരത്തിലുള്ള അനാവശ്യ പരാമർശം ചില വിപൽ സൂചനകളാണ് തരുന്നത്. ഓർഗനൈസർ വെബ്‌സൈറ്റിൽ നിന്ന് ആ ലേഖനും പിൻവലിച്ചെങ്കിലും അതിലൂടെ പുറത്തുവന്നത് ആർഎസ്എസിന്റെ യഥാർഥ മനസ്സിലിരിപ്പാണ്
സംഘപരിവാർ മുന്നോട്ടുവെക്കുന്ന ഭൂരിപക്ഷ വർഗീയതയുടെ അത്യന്തം തീവ്രമായ അപരമത വിരോധമാണ് ലേഖനത്തിൽ കാണാൻ കഴിയുന്നത്. ന്യൂനപക്ഷ വിഭാഗങ്ങളെ ഓരോന്നോരോന്നായി ലക്ഷ്യം വെച്ച് പടിപടിയായി തകർക്കാനുള്ള പദ്ധതിയുടെ ഭാഗമായി വേണം ഇതിനെ കാണാനെന്നും മുഖ്യമന്ത്രി പറഞ്ഞു