Kerala
ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ സ്വർണവില കുത്തനെ ഇടിഞ്ഞു; പവന് 2000 രൂപയുടെ കുറവ്
[ad_1]
സംസ്ഥാനത്ത് സ്വർണവില കുത്തനെ ഇടിഞ്ഞു. ബജറ്റിൽ സ്വർണത്തിന്റെ അടിസ്ഥാന ഇറക്കുമതി തീരുവ 10 ശതമാനത്തിൽ നിന്നും 6 ശതമാനമാക്കി ധനമന്ത്രി കുറച്ചിരുന്നു. സ്വർണാഭരണ വ്യാപാര മേഖലയിൽ മണിക്കൂറുകൾക്കുള്ളിൽ ഇത് പ്രതിഫലിക്കുകയും ചെയ്തു.
ബജറ്റ് അവതരണത്തിന് ശേഷം ഒരു മണിക്കൂറു കൊണ്ട് സ്വർണം പവന് 2000 രൂപയുടെ ഇടിവാണ് സംഭവിച്ചത്. പുതുക്കിയ വില പ്രകാരം ഒരു പവൻ സ്വർണത്തിന്റെ വില 51,960 രൂപയാണ്. രാവിലെ സ്വർണത്തിന് 200 രൂപ കുറഞ്ഞ് 53,960 രൂപയിലായിരുന്നു വ്യാപാരം നടന്നിരുന്നത്
കേന്ദ്ര ബജറ്റിൽ സ്വർണാഭരണ വ്യാപാരികൾ മുന്നോട്ടു വെച്ച പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു ഇറക്കുമതി നികുതി കുറയ്ക്കണമെന്നത്. ഇതിലൂടെ സ്വർണക്കള്ളക്കടത്ത് കുറയ്ക്കാനാകുമെന്നും വ്യാപാരികൾ പറഞ്ഞിരുന്നു
[ad_2]