Kerala

ഐബി ഉദ്യോഗസ്ഥയുടെ മരണം: സുകാന്തിന്റെ വീട്ടിൽ റെയ്ഡ്; പ്രതി ഒളിവിൽ തുടരുന്നു

തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥയുടെ മരണവുമായി ബന്ധപ്പെട്ട് പ്രതി സുകാന്ത് സുരേഷിന്റെ വീട്ടിൽ പോലീസ് റെയ്ഡ് നടത്തി. ഇന്നലെ രാത്രി തിരുവനന്തപുരം പോലീസാണ് മലപ്പുറത്ത് എത്തി റെയ്ഡ് നടത്തിയത്. അതേസമയം ഒളിവിലുള്ള സുകാന്തിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല

തിരുവനന്തുപരത്ത് നിന്നെത്തി മലപ്പുറത്ത് ക്യാമ്പ് ചെയ്യുന്ന പോലീസുദ്യോഗസ്ഥരാണ് റെയ്ഡ് നടത്തിയത്. കേസുമായി ബന്ധപ്പെട്ട് ഇതാദ്യമായാണ് പോലീസ് സുകാന്തിന്റെ വീട്ടിൽ പരിശോധനന നടത്തിയത്. സുകാന്തിന്റെ ലാപ്‌ടോപ്പ്, മൊബൈൽ ഫോൺ ഡയറികൾ, യാത്രാ രേഖകൾ എന്നിവ ലഭിച്ചതായാണ് വിവരം

ഐബി ഉദ്യോഗസ്ഥയെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്ന് തെൡയിക്കുന്ന യാത്രാ രേഖകളും ലഭിച്ചതായി സൂചനയുണ്ട്. മൊബൈൽ ഫോണിൽ നിന്ന് ചാറ്റുകളും ലാപ്‌ടോപ്പിൽ നിന്ന് കേസുമായി ബന്ധപ്പെട്ട തെളിവുകളും ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ

Related Articles

Back to top button
error: Content is protected !!