Kerala
ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട 17കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; യുവാവ് അറസ്റ്റിൽ

പത്തനംതിട്ടയിൽ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട 17കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം കഠിനംകുളം പുതുക്കുറിച്ചി സ്വദേശി അനീഷാണ്(24) പിടിയിലായത്. പയ്യനാമണിയിലെ ഭാര്യാ വീട്ടിൽ നിന്നാണ് മലയാലപ്പുഴ പോലീസ് ഇയാളെ പിടികൂടിയത്
കഠിനമായ വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിയ പെൺകുട്ടിയെ സ്കാനിംഗിന് വിധേയമാക്കിയപ്പോഴാണ് ഗർഭിണിയാണെന്ന് വ്യക്തമായത്. കുട്ടി അഞ്ച് മാസം ഗർഭിണിയാണ്. ലാബ് അധികൃതർ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു
പ്ലസ് ടു കഴിഞ്ഞ് ഐടിഐയിൽ പഠിക്കുകയായിരുന്നു കുട്ടി. പിതാവ് മൂന്ന് വർഷം മുമ്പ് മരിച്ചു. കുട്ടിയുടെ മൊഴിയെടുത്ത പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അനീഷിനെ അറസ്റ്റ് ചെയ്തു. ഇയാൾ ഏറെ നാളായി കോന്നി പയ്യനാമണിയിലെ ഭാര്യാ വീട്ടിലാണ് താമസം.