Kerala

ബജറ്റ് വികസിത ഭാരതത്തിലേക്കുള്ള ചുവടുവെപ്പ്; എയിംസ് കേരളത്തിൽ വരുമെന്നും കെ സുരേന്ദ്രൻ

[ad_1]

മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് വികസിത ഭാരതത്തിലേക്കുള്ള ചുവടുവെപ്പാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. ബജറ്റിനെ പറ്റി പഠിക്കുന്നതിന് മുമ്പേ സംസ്ഥാന ധനകാര്യ മന്ത്രി കെഎൻ ബാലഗോപാൽ ബജറ്റ് കേരളാവിരുദ്ധമാണെന്ന് വിമർശനം നടത്തുന്നത് ശരിയല്ല. ബജറ്റിലെ ഒരു കടലാസും കാണുന്നതിന് മുമ്പാണ് ധനകാര്യ മന്ത്രി പ്രതികരണം നടത്തിയതെന്നും സുരേന്ദ്രൻ പറഞ്ഞു

കഴിഞ്ഞ പത്ത് വർഷമായി ഒരു ബജറ്റിലും എയിംസ് പോലുള്ള പദ്ധതികൾ പ്രഖ്യാപിക്കാറില്ല. അതൊക്കെ പിന്നീടാണ് പ്രഖ്യാപിക്കാറുള്ളത്. കേരളത്തിൽ എയിംസ് വരുമെന്നുറപ്പാണ്. എന്നാൽ മുൻവിധിയോട് കൂടിയുള്ള വിമർശനമാണ് കേരള ധനമന്ത്രി ഉന്നയിക്കുന്നത്. 

അടിസ്ഥാന വികസന മേഖലയിലും ഉത്പാദന മേഖലയിലും മുന്നേറ്റത്തിന് വേഗത കൂട്ടുന്ന ബജറ്റാണിത്. സ്ത്രീകൾ, പട്ടിക ജാതിക്കാർ, പട്ടിക വർഗക്കാർ തുടങ്ങിയ ദുർബല വിഭാഗങ്ങളുടെ താത്പര്യങ്ങൾ സംരക്ഷിക്കാൻ കേന്ദ്ര ധനമന്ത്രിക്ക് സാധിച്ചു. 4.1 കോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും പുതുതായി ജോലിയിൽ പ്രവേശിക്കുന്നവർക്ക് ഒരു മാസത്തെ അധിക ശമ്പളം ലഭ്യമാക്കുകയും ചെയ്യുന്ന നടപടികൾ യുവാക്കളിൽ പ്രതീക്ഷ ഉറപ്പിക്കുന്നതാണെന്നും സുരേന്ദ്രൻ പറഞ്ഞു
 



[ad_2]

Related Articles

Back to top button