Kerala

മത്സ്യബന്ധനത്തിനിടെ വേമ്പനാട് കായലിൽ വീണ് യുവാവിനെ കാണാതായി

മത്സ്യബന്ധനത്തിനിടെ വേമ്പനാട് കായലിൽ കുഴഞ്ഞുവീണ മത്സ്യത്തൊഴിലാളിയെ കാണാതായി. ആർപ്പൂക്കര പഞ്ചായത്തിൽ മഞ്ചാടിക്കരി സുനിൽ ഭവനിൽ സുനിൽ കുമാറിനെയാണ്(43) കാണാതായത്

ചൊവ്വാഴ്ച പുലർച്ചെ 12 മണിയോടെയാണ് സംഭവം. പുത്തൻ കായലിന്റെ പടിഞ്ഞാറ് ഭാഗത്ത് വല വിരിക്കൽ ജോലി നടക്കുമ്പോൾ സുനിൽ വള്ളത്തിൽ നിന്നും കായലിലേക്ക് വീഴുകയായിരുന്നു

സമീപവാസിയായ ജോഷിയും ഒപ്പമുണ്ടായിരുന്നു. ഇയാൾ വിവരം അറിയിച്ചതിനെ തുടർന്ന് ഫയർ ഫോഴ്‌സ് എത്തി പരിശോധന നടത്തി. തെരച്ചിൽ രാവിലെ വീണ്ടും പുനരാരംഭിച്ചിട്ടുണ്ട്.

Related Articles

Back to top button
error: Content is protected !!